Kerala Plus Two Results 2023: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം
Kerala Plus Two Results 2023: പ്ലസ്ടു, വിച്ച്എസ്ഇ പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: പ്ലസ്ടു, വിച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. വൈകിട്ട് നാല് മണി മുതൽ വെബ്സൈറ്റുകൾ വഴി ഫലം അറിയാൻ സാധിക്കും. വിജയശതമാനം 82.95 ശതമാനം ആണ്. ആകെ 4,32,436 പേരാണ് പരീക്ഷ എഴുതിയത്. 28,495 പേരാണ് വിഎച്ച്എസ്ഇ വിഭാഗത്തിൽ പരീക്ഷ എഴുതിയത്. സേ പരീക്ഷ ജൂൺ 21 മുതൽ ആരംഭിക്കും.
പ്ലസ്ടു, വിച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. വൈകിട്ട് നാല് മണി മുതൽ വെബ്സൈറ്റുകൾ വഴി ഫലം അറിയാൻ സാധിക്കും. വിജയശതമാനം 82.95 ശതമാനം ആണ്. 83.87 ശതമാനം ആണ് മുൻവർഷത്തെ വിജയശതമാനം. മുൻവർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ 0.92 കുറവ്. ആകെ 4,32,436 പേരാണ് പരീക്ഷ എഴുതിയത്. 28,495 പേരാണ് വിഎച്ച്എസ്ഇ വിഭാഗത്തിൽ പരീക്ഷ എഴുതിയത്. 3,12,005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. സേ പരീക്ഷ ജൂൺ 21 മുതൽ ആരംഭിക്കും.
ALSO READ: നിങ്ങളുടെ പ്ലസ്ടു വിജയശതമാനം കണ്ടെത്തുന്നത് എങ്ങനെ? എളുപ്പ വഴി
സയൻസ് വിഭാഗത്തിൽ 87.31 ശതമാനം വിജയം. കൊമേഴ്സ് വിഭാഗത്തിൽ 82.75 ആണ് വിജയശതമാനം. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 71.93 ആണ് വിജയ ശതമാനം. 33,815 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. റെഗുലർ വിഭാഗത്തിൽ 3,76, 135 പേർ പരീക്ഷയെഴുതി. സയൻസ് വിഭാഗത്തിൽ 87.31 ശതമാനം വിജയം. കൊമേഴ്സ് വിഭാഗത്തിൽ 82.75 ആണ് വിജയശതമാനം. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 71.93 ആണ് വിജയ ശതമാനം. 33,815 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. റെഗുലർ വിഭാഗത്തിൽ 3,76, 135 പേർ പരീക്ഷയെഴുതി. 77 സ്കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. എട്ട് സർക്കാർ സ്കൂളുകൾ, 25 എയ്ഡഡ് സ്കൂളുകൾ, 32 അൺ എയ്ഡഡ് സ്കൂളുകൾ, 12 സ്പെഷൽ സ്കൂളുകൾ എന്നിങ്ങനെയാണ് നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ കണക്ക്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയത്.
സയൻസ് ഗ്രൂപ്പിൽ പരീക്ഷ എഴുതിയവർ 1,93,524 ആണ്. ഉപരിപഠനത്തിന് യോഗ്യത നേടിയവർ 1,68,975. ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷയെഴുതിയവർ 74,482 ആണ്. ഉപരിപഠനത്തിന് യോഗ്യത നേടിയവർ 53,575 ആണ്. കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷയെഴുതിയവർ 1,08,109 ആണ്. ഉപരിപഠനത്തിന് യോഗ്യത നേടിയവർ 89,485 ആണ്. വിജയ ശതമാനം കൂടുതൽ എറണാകുളം ജില്ലയിലും (87.55 ശതമാനം) കുറവ് പത്തനംതിട്ട (76.59) ജില്ലയിലുമാണ്. വിഎച്ച്എസ്ഇ വിഭാഗത്തിൽ വിജയശതമാനം കൂടുതൽ വയനാട് ജില്ലയിൽ. സേ പരീക്ഷ ജൂൺ 21ന്. പുനർ മൂല്യനിർണയത്തിന് ഈ മാസം 31 വരെ അപേക്ഷിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...