THiruvananthapuram : സംസ്ഥാനത്തെ ഹയർ സെക്കൻഡറി (DHSE), VHSE ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ഫലങ്ങൾ പ്രഖ്യാപിക്കുന്നത്. ഫലം അറിയുന്നത് കൂടുതൽ എളുപ്പമാക്കാൻ മൊബൈൽ ആപ്പുകൾ വഴിയും ഫലം പുറത്ത് വിടും. Saphalam 2021, iExaMS - Kerala  എന്നീ ആപ്പുകൾ വഴിയാണ് ഫലങ്ങൾ പുറത്ത് വിടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കെഐടിഇ) വികസിപ്പിച്ചെടുത്ത ആപ്പാണ് സഫലം.സഫാലം 2021 ആപ്ലിക്കേഷൻ സ്കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല തിരിച്ചുള്ള ഫലങ്ങളുടെ വിശകലനവും നൽകും.


ALSO READ : Kerala Plus Two VHSE Result 2021 : ഹയർ സെക്കൻഡറി, VHSE പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും, ഫലം കാത്തിരിക്കുന്നത് നാലരലക്ഷം വിദ്യാർഥികൾ


 കേരള ഡിഎച്ച്എസ്ഇയും (DHSE)  നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററും ചേർന്ന് വികസിപ്പിച്ചെടുത്ത ആപ്പാണ് (Mobile App) ഐഎക്സാംസ്.  കേരള സർക്കാർ ഡിഎച്ച്എസ്ഇക്ക് കീഴിലുള്ള  പ്ലസ് ടു വിദ്യാർത്ഥികളെ സഹായിക്കാനാണ് ഈ ആപ്പ് വികസിപ്പിച്ചത്. ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമേ ഇത് ലഭിക്കുകയുള്ളു. ഫലം പ്രസിധീകരിച്ച ഉടൻ തന്നെ വിദ്യർഥികൾക്ക് അറിയാൻ കഴിയും.


ALSO READ : 12th, VHSE Result 2021: പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷാ ഫലം നിങ്ങളുടെ വിരല്‍ത്തുമ്പില്‍..!! Result എപ്പോള്‍, എവിടെ, എങ്ങിനെ അറിയാം?


വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് (V Sivankutty) ഫലപ്രഖ്യാനം നടത്തുക. തുടർന്ന് സർക്കാർ നിർദേശിച്ചിരിക്കുന്ന വിവിധ വെബ്സൈറ്റിലൂടെ വൈകിട്ട് നാല് മണിയോടെ ഫലങ്ങൾ ലഭിക്കുന്നതാണ്. ജൂലൈ 14ന് സംസ്ഥാനത്തെ SSLC ഫലം പ്രഖ്യാപിച്ചിരുന്നു.


ALSO READ : 12th, VHSE Result 2021: പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷാ ഫലം നാളെ, മുൻവർഷത്തേക്കാൾ വിജയശതമാനം കൂടുതലായിരിക്കുമെന്ന് സൂചന..!


നാലരലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ന് ഫലം കാത്തിരിക്കുന്നത്. 4,47,461 കുട്ടികളാണ് ഇത്തവണത്തെ ഹയർ സെക്കന്ററി VHSE പരീക്ഷ എഴുതിയത്. അതിൽ 2,15,660 പെൺക്കുട്ടികളും ആൺകുട്ടികൾ 2,06,566മാണ് ഫലത്തിനായി കാത്തിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.