Kerala Plus Two VHSE Result 2021 : ഹയർ സെക്കൻഡറി, VHSE പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും, ഫലം കാത്തിരിക്കുന്നത് നാലരലക്ഷം വിദ്യാർഥികൾ
Kerala Plus Two VHSE Result 2021 : DHSE VHSE ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് (V Sivankutty) ഫലപ്രഖ്യാനം നടത്തുക. തുടർന്ന് സർക്കാർ നിർദേശിച്ചിരിക്കുന്ന വിവിധ വെബ്സൈറ്റിലൂടെ വൈകിട്ട് നാല് മണിയോടെ ഫലങ്ങൾ ലഭിക്കുന്നതാണ്.
Thiruvananthapuram : സംസ്ഥാനത്തെ ഹയർ സെക്കൻഡറി (DHSE), VHSE ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് (V Sivankutty) ഫലപ്രഖ്യാനം നടത്തുക. തുടർന്ന് സർക്കാർ നിർദേശിച്ചിരിക്കുന്ന വിവിധ വെബ്സൈറ്റിലൂടെ വൈകിട്ട് നാല് മണിയോടെ ഫലങ്ങൾ ലഭിക്കുന്നതാണ്. ജൂലൈ 14ന് സംസ്ഥാനത്തെ SSLC ഫലം പ്രഖ്യാപിച്ചിരുന്നു.
നാലരലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ന് ഫലം കാത്തിരിക്കുന്നത്. 4,47,461 കുട്ടികളാണ് ഇത്തവണത്തെ ഹയർ സെക്കന്ററി VHSE പരീക്ഷ എഴുതിയത്. അതിൽ 2,15,660 പെൺക്കുട്ടികളും ആൺകുട്ടികൾ 2,06,566മാണ് ഫലത്തിനായി കാത്തിരിക്കുന്നത്.
അസാധരണമായ ഒരു അധ്യേന വർഷമാണ് ഇത്തവണ സംസ്ഥാനത്തെ പ്ലസ് ടു വിദ്യാർഥികൾ നേരിട്ടത്. മുഴുവൻ അധ്യേന വർഷം ഓൺലൈനിലൂടെയാണ് ഈ നാലരലക്ഷത്തോളം വിദ്യാർഥികൾ പൂർത്തീകരിച്ചത്. അതിനിടയിൽ ബോർഡ് പരീക്ഷ തിരഞ്ഞെടുപ്പ മൂലം മാറ്റിവെച്ചത് വിദ്യാർഥികൾക്ക് കൂടുതൽ സമ്മർദ്ദത്തിന് അവസരം ഒരുക്കി.
ശേഷം കോവിഡ് രണ്ടാം വ്യാപനത്തിനിടയിൽ അതീവ സങ്കീർണമായ അവസ്ഥയിലൂടെയായിരുന്നു വിദ്യാർഥികൾ പരീക്ഷകൾ തയ്യറായത്. എഴുത്ത് പരീക്ഷയും മൂല്യനിർണയം ആരംഭിച്ചിട്ടും വിദ്യാർഥികളുടെ പ്രക്ടിക്കൽ പരീക്ഷ സംബന്ധിച്ച് ആശയ കുഴിപ്പം ഉടലെടുക്കുകയും ചെയ്തു. അവിടെയും വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികളെ കൂടുതൽ സമ്മർദത്തിലാക്കി പ്രക്ടിക്കൽ പരീക്ഷ അതിത്രീവ്ര കോവിഡ് വ്യാപനത്തിനിടെ വിദ്യാഭ്യാസ വകുപ്പ് സംഘിടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ഹയർ സെക്കൻഡറിക്ക് 85.1 ശതമാനവും വിഎച്ച്എസ്ഇക്ക് 81.8 ശതമാനവുമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. ഈ വർഷത്തെ SSLC പരീക്ഷ പോലെ വിജയ ശതമാനം വർധിക്കാനാണ് സാധ്യത. എസ്എസ്എൽസിക്ക് 99.47 ശതമാനം വിജയമായിരുന്നു രേഖപ്പെടുത്തിയത്.
ഉച്ചയ്ക്ക് ശേഷം മന്ത്രി ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം താഴെപ്പറയുന്ന വെബ്സൈറ്റുകളില്‍ ഹയർ സെക്കൻഡറി, VHSE പരീക്ഷാഫലം ലഭിക്കുന്നതാണ്.
www.results.kite.kerala.gov.in
ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു, വിജയം ശതമാനം 99.47 പേർക്ക്, 121318 മുഴുവൻ എ പ്ലസ്
ഈ സൈറ്റുകൾക്ക് പുറമെ ഫലം ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS - Kerala സംസ്ഥാന സർക്കാരിന്റെ ആപ്പ് വഴിയുമാണ് ഫലം ലഭിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.