തിരുവനന്തപുരം: ​ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ സംബന്ധിച്ച് കേരള പോലീസും സി. ആർ.പി. എഫും തമ്മിൽ ധാരണയിലെത്തി. പുതിയ ചട്ടപ്രകാരം ​ഗവർണറുടെ വാഹനത്തിനുള്ളിൽ സിആർപിഎഫ് ഉദ്യോ​ഗസ്ഥരായിരിക്കും സുരക്ഷയൊരുക്കുക. കൂടാതെ കേരള പൊലീസിന്റെ പൈലറ്റ് വാഹനങ്ങൾക്ക് പുറമേ സി. ആർ.പി.എഫിന്റെ രണ്ട് വാഹനങ്ങൾ കൂടിയുണ്ടാകും.  


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ സി. ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്ഭവനിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് ​ഗവർണറുടെ സുരക്ഷ എങ്ങനെ വേണമെന്ന കാര്യത്തിൽ അന്തിമമായി തീരുമാനമെടുത്തത്. 


ALSO READ: അയോധ്യയിലേക്കു കേരളത്തിൽനിന്നുള്ള ആദ്യ ട്രെയിൻ റദ്ദാക്കി; ഉത്തരേന്ത്യൻ തീർത്ഥാടകർ കാരണമെന്ന് റെയിൽവേ


യോ​ഗത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പടെയുള്ള പോലീസ് ഉദ്യോ​ഗസ്ഥർ, സി.ആർ.പി. എഫ്, ഇന്റലിജൻ്റ് ബ്യൂറോ പ്രതിനിധികൾ, രാജ്ഭവനിലെ പ്രതിനിധികളും പങ്കെടുത്തിരുന്നു. യോ​ഗത്തിൽ രാജ്ഭവന്റെ സുരക്ഷയെക്കുറിച്ചും ധാരണയായി. ​ഗേറ്റിനുള്ളിൽ രാജ്ഭവന്റെ മുഴുവൻ സുരക്ഷയും സിആർ.പി.എഫിനായിരിക്കും. പുറത്തെ ചുമതല കേരള പോലീസിന് തന്നെ. ഇതിൽ സന്ദർശകരുടെ പരിശോധനയടക്കം ഉൾപ്പെടും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.