തൃശ്ശൂർ: നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായ കോടാലി ശ്രീധരൻ പൊലീസ് കസ്റ്റഡിയിൽ. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കൊരട്ടി പൊലീസ് ആണ് കസ്റ്റ‍ഡിയിലെടുത്തത്. കൊരട്ടിയില്‍ നിന്നാണ് ശ്രീധരനെ പിടികൂടിയത്. കർണാടക പൊലീസ് തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് കോടാലി ശ്രീധരൻ. വിവാദമായ കുഴൽപ്പണ കടത്ത് കേസിലെ പ്രതിയാണ് ശ്രീധരൻ. കേരളത്തിലെ വിവിധ കോടതികളിൽ വാറന്റ് നിലവിലുണ്ട്. പിടികൂടുമ്പോള്‍ ശ്രീധരന്‍റെ കൈവശം തോക്കുണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹവാല മാഫിയകളുടെ പേടി സ്വപ്നമായിരുന്നു ഒരു കാലത്ത് കോടാലി ശ്രീധരൻ. ഹവാല പണവുമായി പോകുന്ന വാഹനങ്ങൾ തടഞ്ഞ് പണം തട്ടുകയായിരുന്നു പ്രധാന രീതി. ഗുണ്ടായിസവും കൂടി ആയതോടെ കുപ്രസിദ്ധി ഇന്ത്യ മുഴുവൻ ബാധിച്ചു.  കേരളത്തില്‍ മാത്രം 33 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. പാലിയേക്കര മുതല്‍ പൊലീസ് ശ്രീധരനെ പിന്തുടര്‍ന്നാണ് പിടികൂടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.