തിരുവനന്തപുരം: പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം കോൺഫറൻസ് ഹാളിൽ ഇരിക്കുന്നതിൽ നിന്ന് ഐജി ജി.ലക്ഷ്മണയെ ഒഴിവാക്കി. പൊലീസ് ആസ്ഥാനത്ത് എത്തിയെങ്കിലും കോൺഫറൻസ് ഹാളിൽ സീറ്റ് നൽകിയില്ല. ഓൺലൈനായി പങ്കെടുത്താൽ മതിയെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥർ നൽകിയ നിർദേശം. എഡിജിപിമാർ മതിയെന്നാണ് ഡിജിപി അറിയിച്ചത്. മോൻസൺ കേസിൽ അന്വേഷണം അട്ടിമറിക്കാൻ ഇടപെട്ടെന്ന് ഐജി ലക്ഷ്മണയ്‌ക്കെതിരെ ആരോപണം നിലനിൽക്കേയാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതൽ സൂക്ഷ്മത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോ​ഗത്തിൽ നിർദേശിച്ചു. അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്. ലോക് ഡൗൺ പരിശോധനകളിലെ ആക്ഷേപങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡന പരാതികളിൽ കർശന നടപടി വേണമെന്നും കേസുകൾ ഡിഐജിമാർ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.


മോൻസൺ മാവുങ്കൽ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരോപണം നേരിടുന്നതിനിടെയാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോഗം വിളിച്ചത്. ഓൺലൈൻ യോഗത്തിൽ എസ്എച്ച്ഒ മുതൽ ഡിജിപിമാർ വരെ ഉള്ളവർ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.