തിരുവനന്തപുരം : കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുമായി (Migrant Wokers) പോലീസ് സൗഹൃദപരമായ ബന്ധം സ്ഥാപിക്കണമെന്ന് സർക്കുലർ. എഡിജിപി വിജയ് സാഖറെയാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളുമായി ഊഷ്മളമായ ബന്ധവും സൗഹൃദപരമായി ഇടപെടലും പോലീസ് ഉറപ്പ് വരുത്തണമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ സർക്കുലർ.


COMMERCIAL BREAK
SCROLL TO CONTINUE READING

കിറ്റെക്സിലെ തൊഴിലാളികൾ സൃഷ്ടി കാലപത്തിന്റെ പശ്ചത്തലത്തിൽ  അന്യസംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്തിന് നിന്ന് പോകാതരിക്കാൻ പോലീസ് സ്വീകരിക്കേണ്ട മുൻകരതൽ നടപടിയായിട്ടാണ് എഡിജിപിയുടെ ഈ സർക്കുലർ. 


ALSO READ : കിറ്റെക്സിൽ തൊഴിൽ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി; പരിശോധനയ്ക്ക് കമ്മീഷണർക്ക് ചുമതല നൽകിയതായും മന്ത്രി


സർക്കുലറിലെ പ്രധാന ഭാഗങ്ങൾ


ഡിവൈഎസ്പിയുടെയോ എസ്എച്ച്ഓമാരുടെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ സന്ദർശനം നടത്തണം.


സന്ദർശന വേളയിൽ ഹിന്ദിയും ബാംഗ്ല ഭാഷയും അറിയുന്ന ഉദ്യോഗസ്ഥരെ കുടെ കരുതി. അവരുമായി സംഭാഷണം നടത്തിയ ആവശ്യങ്ങൾ ചോദിച്ചറിയണം. 


അവരുടെ ഭാഗത്ത് നിന്ന് മോശം സംഭവങ്ങളുണ്ടായി എല്ലാവരേയും ബാധിക്കുമെന്ന് കൃത്യമായി അവരെ ബോധ്യപ്പെടുത്തണം. 


പോലീസന്റെ ഹെൽപ്പ് ലൈൻ നമ്പറുകൾ തൊഴിലാളികൾക്ക് നൽകണം. 


ക്യാമ്പുകൾ സന്ദർശിച്ചതിന് ശേഷം റിപ്പോർട്ട് നിർദേശിക്കുന്ന ഫോമിൽ രേഖപ്പെടുത്തണം


കൂടാതെ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ സേവനം ആവശ്യമാണെന്ന് എഡിജിപിയുടെ സർക്കുലറിൽ പറയുന്നുണ്ട്. 


ALSO READ : കിറ്റെക്സ് തൊഴിലാളികളുടെ അക്രമം: 156 പേർ കസ്റ്റഡിയിൽ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും


കിറ്റെക്സിൽ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഡിസംബർ 28ന് ഉച്ചയ്ക്ക് ഡിജിപി അനിൽ കാന്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തിരുന്നു. കിറ്റെക്സിലെ തൊഴിലാളികളുടെ ആക്രമണത്തിൽ പരിക്കേറ്റ് പോലീസുകാരുടെ ചികിത്സ ചെലവ് സംസ്ഥാന പോലീസ് തന്നെ വഹിക്കുമെന്ന് നേരത്തെ ഡിജിപി അറിയിച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.