വെടിയുണ്ട ഇൻസാസിലേത് ; നാവിക സേനയുടെ അഞ്ച് തോക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു
നാവിക സേനയുടെ തോക്കിൽ നിന്നാണോ വെടിയേറ്റതെന്നാണ് പോലീസ് പരിശോധിക്കുന്നത്. തോക്കുകൾ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കണമെന്ന് പോലീസ് നേവി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു
കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവിക സേനയുടെ അഞ്ച് തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കുകൾ കസ്റ്റഡിയിലെടുക്കുന്നതിന് നാവിക സേന സമ്മതമറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തി നടപടി പൂർത്തിയാക്കിയത്.
നാവിക സേനയുടെ തോക്കിൽ നിന്നാണോ വെടിയേറ്റതെന്നാണ് പോലീസ് പരിശോധിക്കുന്നത്. തോക്കുകൾ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കണമെന്ന് പോലീസ് നേവി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയ ശേഷമേ തോക്കുകൾ നൽകാൻ കഴിയു എന്നായിരുന്നു നേവി നിലപാട്.
അനുമതി ലഭിച്ചത്തോടെയാണ് തോക്കുകൾ പോലീസിന് കൈമാറിയത്. തോക്കുകൾ ബാലിസ്റ്റിക് പരിശോധനക്ക് അയക്കും. മട്ടാഞ്ചേരി എഎസ് പി നേരിട്ടെത്തിയാണ് പരിശോധനാ നടപടികളും കസ്റ്റഡി നടപടികളും പൂർത്തിയാക്കിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വെടിയേറ്റ സംഭവത്തിൽ വ്യക്തത ലഭിക്കാനാണ് പോലീസിന്റെ നീക്കം.
നേവിയെ കേന്ദ്രീകരിച്ചുതന്നെയാണ് നിലവിൽ പൊലീസ് അന്വേഷണം തുടരുന്നത്. നാവിക സേന ഉപയോഗിക്കുന്ന തരത്തിലുളള ഇൻസാസ് റൈഫിളുകളിലെ ബുളളറ്റാണ് ബോട്ടിൽ നിന്ന് കിട്ടിയതെന്നാണ് ബാലിസ്റ്റിക് വിദഗ്ധയും പൊലീസിനെ അറിയിച്ചിരിക്കുന്നത്.വെടിയേറ്റ സമയത്ത് അഞ്ച് പേരാണ് നാവിക സേനയിൽ പരിശീലനം നടത്തിയിരുന്നത്. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ പുറത്ത് വിടാൻ നാവിക സേന തയ്യാറായിട്ടില്ല.
അതേസമയം സംഭവത്തിൽ നാവികസേനയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.ബുളളറ്റ് കണ്ടെത്തിയ ബോട്ടിന്‍റെ സംഭവദിവസത്തെ ജി പി എസ് വിവരങ്ങൾ നാവികസേന പൊലീസിനോട് തേടിയിട്ടുണ്ട്.കടൽഭാഗത്ത് എവിടെയൊക്കെ പോയി എന്നറിയുന്നതിനാണ് ജി പി എസ് വിവരങ്ങൾ തേടിയത്. കടലിൽ ആ സമയത്ത് ഉണ്ടായിരുന്ന മറ്റു ബോട്ടുകളും കപ്പലുകളും കേന്ദ്രികരിച്ചാണ് നേവി അന്വേഷണം നടത്തുന്നത്.
എന്താണ് ഇൻസാസ്
കാലങ്ങളായി ഇന്ത്യൻ സൈന്യം ഉപയോഗിച്ചുകൊണ്ടിരുന്ന തോക്കുകളുടെ ശ്രേണിയെ പറയുന്ന പേരാണിത്. ഇന്ത്യൻ സ്മോൾ ആം സിസ്റ്റം എന്നാണ് ഇൻസാസിന്റെ പൂർണ്ണരൂപം 7.62 എസ്.എൽ.ആർ പോലുള്ള റൈഫിളുകളാണ്. എന്നാൽ ഇവയുടെ ചെറുഭാഗങ്ങൾ എൽ.എം.ജി, കാർബൈൻ പോലുള്ള മറ്റ് അനുബന്ധ ഉപകരണങ്ങളുമായി പരസ്പരം വച്ചുമാറാൻ കഴിയാത്തതിനാൽ യുദ്ധസമയങ്ങളിൽ ഏതെങ്കിലും റൈഫിളിന് ചെറിയ കേടുപാടുകൾ സംഭവിച്ചാൽ പോലും അത് പാടേ ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണ് നില നിന്നിരുന്നത്. ഈ അവസരത്തിലാണ് ഇന്ത്യൻ സൈന്യം ഇതിനൊരു പോംവഴി ആലോചിക്കുന്നത്.ഇത്തരം റൈഫിളുകൾ തന്നെയാണ് ഇന്ത്യയുടെ മിക്ക അർധ സൈനീക വിഭാഗങ്ങളും ഉപയോഗിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...