തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവരെയാണ് മാറ്റിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രൈം ബ്രാഞ്ച് മേധാവിയായിരുന്നു എസ് ശ്രീജിത്തിനെ ട്രാൻസ്‌പോർട്ട് കമ്മീഷണറായിട്ടാണ് നിയമിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസും, ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസും നിര്‍ണായക വഴിത്തിരിവില്‍ നില്‍ക്കവെയാണ് സർക്കാരിന്റെ ഈ അഴിച്ചുപണി എന്നത് ശ്രദ്ധേയമാണ്. 


Also Reasd: Kerala Police: എടാ, എടീ, നീ, വിളികൾ വേണ്ട....! സർക്കുലർ ഇറക്കി DGP


നടിയെ ആക്രമിച്ച കേസിൽ ക്രൈംബഞ്ച് അഭിഭാഷകരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.  ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് മേധാവിക്കെതിരെ നിരവധി പരാതികൾ സർക്കാരിന് മുന്നിൽ എത്തുകയും ചെയ്തിരുന്നു. അതാണോ പെട്ടെന്നുള്ള ഈ അഴിച്ചുപണിക്ക് പിന്നിൽ എന്നത് വ്യക്തമല്ല. പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി ഷേഖ് ദർവേസ് സാഹിബിനാണ് ചുമതല ലഭിച്ചിരിക്കുന്നത്. ഇദ്ദേഹം ജയിൽ മേധാവിയായിരുന്നു. 


സുദേഷ് കുമാർ ജയിൽ മേധാവിയാകും. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വിജിലൻസ് മേധാവിയായ സുദേഷ് കുമാറിനെ മാറ്റി ട്രാൻസ്പോർട് കമ്മീഷണറായിരുന്ന എം ആർ അജിത്ത് കുമാറിന് പകരം ചുമതല നൽകിയിരിക്കുന്നത്.


Also Read: Kerala Police : വായ്‌പ എടുത്തത് സൊസൈറ്റിയിൽ നിന്ന്, അടക്കേണ്ടത് സ്വകാര്യ ബാങ്കിന്; കേരള പൊലീസിൽ ഭിന്നത


വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിൻ തച്ചങ്കരിയുടെ പരാതി സർക്കാരിന് മുന്നിലുണ്ട്.   കൂടാതെ പ്രമുഖ സ്വർണാഭരണ ശാലയിൽ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നൽകിയെന്ന പരാതിയും ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയി കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് മാറ്റം.


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക