Kerala Rajya Sabha Seat : ശ്രേയാംസിന് സീറ്റില്ല; രാജ്യസഭാ സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കും
Kerala Rajya Sabha Election ദേശീയ സാഹചര്യം പരിഗണിച്ചാണ് സിപിഐക്ക് സീറ്റ് നൽകുന്നത്.
തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ വിജസാധ്യതയുള്ള സീറ്റുകള്‍ ആര്‍ക്കൊക്കെ എന്നതില്‍ എല്‍ഡിഎഫ് അന്തിമ തീരുമാനത്തിലെത്തി. മൂന്ന് സീറ്റുകളില്‍, രണ്ടെണ്ണത്തിലാണ് എല്‍ഡിഎഫിന് വിജയം ഉറപ്പുള്ളത്. ആ സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കാനാണ് തീരുമാനം. എല്‍ഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ എവിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ സാഹചര്യം പരിഗണിച്ചാണ് സിപിഐക്ക് സീറ്റ് നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം മുന്നോട്ട് വെച്ചത്. ശ്രേയാംസ് കുമാറിന്റെ കാലാവധി തീർന്ന സീറ്റിലേക്കാണ് സിപിഐക്ക് നൽകിയിരിക്കുന്നത്.
പി സന്തോഷ്കുമാർ സിപിഐയുടെ രാജ്യസഭ സ്ഥാനർഥിയായി തിരഞ്ഞെടക്കപ്പെട്ടു. തീരുമാനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ. സിപിഐ കണ്ണൂർ ജില്ല സെക്രട്ടറിയാണ് പി സന്തോഷ് കുമാർ. സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് സിപിഎംമ്മിന്റെ സ്ഥാനർഥിയെ നിർണയിക്കും.
സിപിഐ സ്ഥാനാർഥി പി സന്തോഷ്കുമാർ
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.