അക്ഷരം കൂട്ടി വായിക്കാനറിയാത്തവർക്കും എ പ്ലസ് എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ; പറഞ്ഞത് സർക്കാർ നയമല്ല-മന്ത്രി
വാങ്ങുന്ന പൈസയ്ക്ക് എന്തെങ്കിലും വിലയുണ്ടോയെന്ന് നിങ്ങള്‍ തന്നെ ചിന്തിക്കണം. കുട്ടികളെ ജയിപ്പിക്കുന്നതിന് ഞാന്‍ എതിരല്ല. 40-50 ശതമാനം മാര്‍ക്ക് നല്‍കിക്കോട്ടെ.
തൃശ്ശൂർ: പൊതുവിദ്യാഭ്യാസ ഡയറക്ടർ ആഭ്യന്തര മീറ്റിങ്ങിൽ പറഞ്ഞത് സർക്കാർ നയമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ശിൽപശാലകളിൽ ഒരുപാട് അഭിപ്രായങ്ങൾ വരും. അത് സർക്കാർ നിലപാടല്ലെന്ന് മന്ത്രി പറഞ്ഞു. അക്ഷരം കൂട്ടിവായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്നുവെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്‍റെ വിവാദ പ്രസ്താവന. എ പ്ലസ് ഗ്രേഡും എ ഗ്രേഡും ഒക്കെ നിസ്സാരമാണോയെന്നും എസ്. ഷാനവാസ് ചോദിച്ചു. കഴിഞ്ഞ മാസം ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകർക്കായി വിളിച്ച യോഗത്തിലാണ് പരാമർശം.
വാങ്ങുന്ന പൈസയ്ക്ക് എന്തെങ്കിലും വിലയുണ്ടോയെന്ന് നിങ്ങള്‍ തന്നെ ചിന്തിക്കണം. കുട്ടികളെ ജയിപ്പിക്കുന്നതിന് ഞാന്‍ എതിരല്ല. 40-50 ശതമാനം മാര്‍ക്ക് നല്‍കിക്കോട്ടെ. അവിടെ വെച്ച് നിര്‍ത്തണം. അതില്‍കൂടുതല്‍ നല്‍കരുത്. കൂടുതല്‍ മാര്‍ക്ക് അവര്‍ നേടിയെടുക്കേണ്ടതാണെന്ന ധാരണ വേണം. അതില്ലാതെ പോയാല്‍ നമ്മള്‍ ഒരു വിലയുമില്ലാത്തവരായി മാറും. 5000പേര്‍ക്ക് മാത്രമായിരുന്നു ഞാന്‍ പഠിച്ച കാലത്ത് വെറും ഡിസ്റ്റിങ്ഷന്‍. ആ നിലയിൽ നിന്നും
എല്ലാവര്‍ക്കും എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? 69,000 പേര്‍ക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്ന് വെച്ചാല്‍.എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികള്‍ വരെ അതില്‍ ഉണ്ട്. ഉത്തരക്കടലാസില്‍ രജിസ്റ്റര്‍ നമ്പര്‍ അക്ഷരത്തിലെഴുതാന്‍ കുട്ടിക്കറിയില്ല. അത് തെറ്റായി എഴുതിയത് കണ്ടുപിടിക്കാത്തതിന് എത്ര അധ്യാപകര്‍ക്ക് നമ്മള്‍ നോട്ടീസ് കൊടുത്തു? ഇട്ടു കൊടുക്കുന്ന
എ പ്ലസും, എ ഗ്രേഡും കുട്ടികളോടുള്ള ചതി തന്നെയാണ്. ഇല്ലാത്ത കഴിവ് ഉണ്ട് എന്ന് പറയുകയാണതെന്ന് ഷാനവാസിന്റെ ശബ്ദരേഖയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.