തിരുവനന്തപുരത്ത് ശക്തമായ മഴ, റോഡുകളിൽ വെള്ളക്കെട്ട്
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത
തിരുവനന്തപുരം: തിരുവനന്തപുരത്ത് അതിശക്തമായ മഴ. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് നാലോടെ ആരംഭിച്ച മഴ. അര മണിക്കൂറോളം ശക്തമായി തുടർന്നു. ഇതേ തുടർന്ന് പ്രധാന റോഡുകളിൽ പലയിടത്തും വെള്ളം കയറിയ നിലയിലാണ്. ശക്തമായ കാറ്റും കൂടി ആയതിനാൽ വാഹന യാത്രക്കാരടക്കം ഏറെ നേരം ബുദ്ധി മുട്ടിയാണ് കടന്നു പോയത്.
അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA