Kerala Rain Updates: കോട്ടയത്ത് ശക്തമായ മഴ, തലനാട് ഉരുൾ പൊട്ടൽ എന്ന് സൂചന?
സംസ്ഥാനത്ത് ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറിൻറെ തീരങ്ങളിൽ ജല നിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. തീക്കോയി, തലനാട് അടക്കം ശക്തമായ മഴയാണ് തുടരുന്നത്. അതിനിടയിൽ വാഗമൺ റോഡിൽ മണ്ണിടിഞ്ഞതോടെ വാഹനങ്ങൾ പലതും കുടുങ്ങിക്കിടക്കുകയാണ്. വൈകുന്നേരം 2.30, 3 മുതലാണ് മഴ തുടങ്ങിയത്. തലനാട് വെള്ളാനിയിൽ ഉരുൾ പൊട്ടൽ ഉള്ളതായി സൂചനയുണ്ട്. തീക്കോയി വില്ലേജിൽ ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്. നിലവിൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ-ഒഡിഷ തീരത്ത് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ന്യൂനമർദ്ദം ജാർഖണ്ഡിന് മുകളിലൂടെ നീങ്ങാൻ സാധ്യതയുണ്ടെന്നും. കച്ചിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുതിനാൽ നാല് ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. . 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...