തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ മാറ്റം. തിങ്കളാഴ്ചയോട് കൂടി ശക്തമായ മഴ സാധ്യത കുറയുമെന്നാണ് സൂചന. ഒഡിഷ തീരത്തിന് സമീപത്തെ തീവ്ര ന്യൂനമർദ്ദം ശക്തി കുറഞ്ഞേക്കും. തിങ്കളാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.  6 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് യെല്ലോ അലർട്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. അതേസമയം മലയോര മേഖലകളിൽ ജാഗ്രത തുടരണം.കേരള-കർണാടക തീരങ്ങളിൽ  സെപ്റ്റംബർ 12 ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.


എന്നാൽ ലക്ഷദ്വീപ് തീരത്ത് മത്സ്യ ബന്ധനത്തിനു തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 12 ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വരെ വേഗതയിൽ കേരള  തീരവും അതിനോട് ചേർന്ന മധ്യ - കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും    ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ