Kerala Rains| മഴക്കെടുതി ഏകോപന ചുമതല എഡിജി.പി വിജയ് സാക്കറയ്ക്ക്
രക്ഷാ പ്രവർത്തനങ്ങൾ, സേനാ വിന്ന്യാസം, തുടങ്ങിയ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുക വിജയ് സാക്കറയുടെ കീഴിലായിരിക്കും.
Trivandrum: സംസ്ഥാനത്തെ മഴക്കെടുതികളുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എ ഡി ജി പി വിജയ് സാക്കറെയെ നിയോഗിച്ചു. രക്ഷാ പ്രവർത്തനങ്ങൾ, സേനാ വിന്ന്യാസം, തുടങ്ങിയ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുക വിജയ് സാക്കറയുടെ കീഴിലായിരിക്കും.
അതേസമയം പോലീസ് വിന്യാസം സംബന്ധിച്ച ചുമതലകൾ നിർവഹിക്കുന്നതിനുള്ള നോഡൽ ഓഫീസർ ആംഡ് പോലീസ് ബറ്റാലിയൻ വിഭാഗം എ ഡി ജി പി കെ പത്മകുമാർ ആണ്. അതേസമയം പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുകയാണ്. അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...