Kerala Rain Crisis: കനത്ത മഴയെ തുടർന്ന് നെയ്യാറ്റിൻകരയിൽ വീടുകൾ ഇടിഞ്ഞു; ജനങ്ങളെ മാറ്റി പാർപ്പിച്ചു
കുടുബങ്ങളിലെ അംഗങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട് .
Thiruvananthapuram : ദിവസങ്ങളായി സംസ്ഥാനത്ത് തുടർന്ന് കൊണ്ടിരിക്കുന്ന കനത്ത മഴയെ (Heavy Rain) തുടർന്ന് നെയ്യാറ്റിങ്കരയിൽ വീടുകൾ ഇടിയാൻ ആരംഭിച്ചു. ഇതിനെ തുടർന്ന് പത്തോളം വീടുകൾ താമസയോഗ്യം അല്ലാതെയായി. ഇതിനെ തുടർന്ന് ഈ കുടുബങ്ങളിലെ അംഗങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നിരവധി കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട് .
കനത്ത മഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് പ്രായിമൂട് പ്രദേശത്ത് മാത്രം മൂന്ന് വീടുകളാണ് ഇടിഞ്ഞ് വീണത്. കൂടാതെ നെയ്യാറ്റിൻകര നഗരത്തിൽ 3 വീടുകളും ഇടിഞ്ഞ് വീണിരുന്നു. ഈ പ്രദേശത്തെ കുടുംബങ്ങളെ താത്കാലികമായി ചെങ്കാലിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. കനത്ത മഴയും, നെയ്യാർ ഡാം തുറന്നതും മൂലമുണ്ടായ വെള്ളപ്പൊക്കമാണ് വീട് ഇടിയാൻ കാരണമെന്നാണ് കരുതുന്നത്.
ALSO READ: കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
അതേസമയം സംസ്ഥാനത്ത് മഴയിൽ നേരിയ ശമനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്. അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചിരിക്കുന്നത് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മഴയുടെ ശക്തി കുറയുന്നുണ്ടെങ്കിലും ഞായറാഴ്ച വരെ ഇത് തുടർന്നേക്കുമെന്നാണ്.
ഇതിനിടയിൽ പാലക്കാടും (Palakkad) മലപ്പുറത്തുമായി (Malappuram) നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി (Landslide). ദേവികുളം അഞ്ചാം മൈലിൽ മണ്ണിടിഞ്ഞു. കണ്ണൂർ (Kannur) ഇരിട്ടിയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. കൊക്കയാറിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു. വിനോദസഞ്ചാരത്തിന് തുറന്നു കൊടുത്ത അതിരപ്പള്ളിയും വാഴച്ചാലും വീണ്ടും അടച്ചു.
ALSO READ: Kerala Rains: മഴയ്ക്ക് നേരിയ ശമനം, ഓറഞ്ച് അലർട്ട് പിൻവലിച്ചു, 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും
വടക്കഞ്ചേരി മംഗലം അണക്കെട്ടിനു സമീപം ഓടന്തോടിലാണ് ഉരുൾപൊട്ടിയത്. സമീപത്തുള്ള വീടുകളിൽ വെള്ളം കയറി. റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെട്ടു. സമീപ പ്രദേശത്തുള്ള 70 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...