Thiruvananthapuram: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ തയാറായിരിക്കാൻ പോലീസ് ഉദ്യോ​ഗസ്ഥർക്ക് നിർദേശം. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്താണ് പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ സാധ്യതയുളളതിനാല്‍ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ  സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെ.സി.ബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കി. 


Also Read: Heavy rain in Kerala: സംസ്ഥാനത്ത് കനത്ത മഴ തുടരും; മഴക്കെടുതിയില്‍ മൂന്ന് മരണം


താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലീസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. 


Also Read: Heavy Rain in Kerala : മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരവിഞ്ഞു, കാണാം ദൃശ്യങ്ങൾ    


അതേസമയം കനത്ത മഴ (Rain) തുടരും എന്നതിനാൽ 9 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും (Orange Alert) രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം (Low pressure) രൂപപ്പെട്ടേക്കും. മഴക്കെടുതിയില്‍ വിവിധയിടങ്ങളിലായി മൂന്ന് മരണം ഉണ്ടായിട്ടുണ്ട്. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികളും കൊല്ലത്ത് തോട്ടില്‍വീണ് വയോധികനും മരിച്ചു. ലിയാന ഫാത്തിമ (എട്ട്), ലുബാന (ഏഴ് മാസം), ഗോവിന്ദരാജ് (65) എന്നിവരാണ് മരിച്ചത്. പല നദികളും കരകവിഞ്ഞൊഴുകുകയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.