കോട്ടയം: അപ്രതീക്ഷിത മഴയിൽ വിറങ്ങലിച്ച് പാമ്പാടി. ഇവിടെ ആറ് മണിക്കൂർ കൊണ്ട് മാത്രം പെയ്തത് 117 മില്ലി മീറ്റർ മഴയാണ്.രാത്രി ഒരു മണിയോടെ ആരംഭിച്ച മഴ പുലർച്ചെ ആറ് മണി വരെ തുടർന്നു.ഇതോടെ കൈ തോടുകളോട് ചേർന്ന പ്രദേശങ്ങളിലും, താഴ്ന്ന ഭാഗങ്ങളിലും വെള്ളം കയറി.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് മഴക്ക് അല്പം ശമനമുണ്ടായെങ്കിലും വെള്ളം ഇറങ്ങിയിട്ടില്ല. കെ.കെ.റോഡിൽ പല ഭാഗത്തും ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.ചേന്നം പള്ളി, കാളചന്ത ഭാഗങ്ങളിൽ വെള്ളം കയറിയതോടെ ഗതാഗത തടസം നേരിട്ടിരുന്നു. നിലവിൽ വലിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.


Also Read: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്; ആറ് ജില്ലകൾക്ക് ജാ​ഗ്രത നിർദേശം നൽകി


ഇവിടങ്ങളിലെ നിരവധി വീടുകളിലും, ഹോട്ടൽ, കടകൾ അടക്കമുള്ള സ്ഥാപനങ്ങളിലും വെള്ളം കയറി.12 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കെടുതികളും, വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത് ആളുകൾ പറയുന്നു.സൗത്ത്‌ പാമ്പാടി, വത്തിക്കാൻ, മാന്തുരുത്തി, കൂരോപ്പട ഒറവയ്ക്കൽ റോഡ് എന്നിവിടങ്ങളിലും നിരവധി വീടുകളിൽ വെള്ളം കയറി.സാഹചര്യം കണക്കാക്കി പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.


കോട്ടയം ജില്ല-മഴ അളവ്


2022 ഓഗസ്റ്റ് 29, 8.30AM.


കോട്ടയം - 46.6 മില്ലീ മീറ്റർ
കോഴ - 68.2
പാമ്പാടി - 117.4
 
ഈരാറ്റുപേട്ട - 44
തീക്കോയി- 43
മുണ്ടക്കയം - 37.4
കാഞ്ഞിരപ്പള്ളി - 94


മൊത്തം - 450.6
ശരാശരി -64.37


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.