Kerala Rain| മഴക്കെടുതി: സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി
നിലവിൽ രണ്ട് അണക്കെട്ടുകൾ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്.
തൃശ്ശൂർ: മഴ,പ്രളയം, മഴക്കെടുതി എന്നിവയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കർശന നടപടിയുണ്ടാവുമെന്ന് റവന്യൂമന്ത്രി കെ.രാജൻ. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ നിർദ്ദേശങ്ങൾ.
നിലവിൽ രണ്ട് അണക്കെട്ടുകൾ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. പത്തനംതിട്ട,ഷോളയൂർ,കക്കി അണക്കെട്ടുകളാണ് തുറന്നത്. നിലവിൽ പമ്പ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അണക്കെട്ടുകൾ തുറന്നത് കണക്കിലെടുത്ത് ചാലക്കുടി പുഴയോരത്തുള്ളവർ മാറിതാമസിക്കാൻ തയ്യാറാവണം എന്ന് മന്ത്രി കെ.രാജൻ വ്യക്തമാക്കി. ആശങ്ക വേണ്ട ജാഗ്രത വേണമെന്നും മന്ത്രി.
ഇടമലയാർ നാളെ തുറക്കും
പരമാവധി സംഭരണ ശേഷിയോട് അടുത്തതോടെ ഇടമലയാർ അണക്കെട്ട് നാളെ തുറന്നേക്കും.നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ ഇടുക്കി ഡാമും തുറക്കുന്നത് പരിഗണിച്ചാണ് നടപടി. നാളെ രാവിലെ ആറ് മുതലാണ് അണക്കെട്ടിൻറെ ഷട്ടർ പരമാവധി 80 സെ.മീ വീതം ഉയർത്തുക. ഇതോടെ പെരിയാറിന്റെ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ആർഡിഒയുടെ നേതൃത്വത്തിൽ കോതമംഗലത് അടിയന്തര യോഗം ചേർന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...