വയനാട്: ബാ​ണാ​സു​ര സാ​ഗ​ർ അണക്കെട്ട് തുറന്നു. അ​ണ​ക്കെ​ട്ടി​ന്റെ ഒരു ഷ​ട്ട​ർ 10 സെ​ന്റി​മീ​റ്റ​റാണ് ഉയർത്തിയത്. സെ​ക്ക​ൻ​ഡി​ൽ 8.50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയർന്നതോടെയാണ് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയത്. ആവശ്യമെങ്കിൽ 35 ഘനയടി വെള്ളം തുറന്നുവിടാനും അനുമതിയുണ്ട്. അണക്കെട്ട് തുറന്ന സാഹചര്യത്തിൽ സമീപപ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിൽ നിന്നും ആദ്യം വെള്ളം ഒഴുകിയെത്തുക കരമാൻ തോടിലേക്കാണ്. അവിടെ നിന്ന് പനമരം ഭാഗത്തേക്കും തുടർന്ന് കബനി നദിയിലേക്കും പിന്നീട് കർണാടകയിലെ ബീച്ചിനഹള്ളി ഡാമിലേക്കും വെള്ളം എത്തും. രണ്ട് വർഷം മുമ്പാണ് അവസാനമായി ബാ​ണാ​സു​ര അണക്കെട്ട് തുറന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നുവെന്ന് റിപ്പോർട്ട്.  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 2385.18 അടിയായി ഉയർന്നിട്ടുണ്ട്. കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ് ഉയരുകയാണ്.  ഇടുക്കി അണക്കെട്ടിൽ നിന്നും ഇനിയും കൂടുതൽ വെള്ളം തുറന്നു വിടാനാണ് തീരുമാനം.  അതുപോലെ മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. 138.75 അടിയാണ് ഇപ്പോഴത്തെ ജല നിരപ്പ്.  കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും കൂടി പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വ‍ർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സെക്കന്‍റില്‍ രണ്ടു ലക്ഷം ലിറ്റ‍ര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ ക‍ര്‍വ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്. നിലവിൽ മൂന്നു ഷട്ടറുകളിലൂടെ സെക്കൻറിൽ ഒരു ലക്ഷം ലിറ്റ‍ര്‍ വെള്ളമാണ് തുറന്നു വിട്ടത്.  ഇനി ഈ ഷട്ടറുകൾ കൂടുതൽ ഉയർത്തിയായിരിക്കും അധിക ജലം തുറന്നു വിടുക.


ALSO READ: Kerala Weather Report: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുമുണ്ട്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് 11 വരെ  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.