തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ദുരിത പെയ്ത്ത്. വിവിധയിടങ്ങളിൽ ഇടിയോട് കൂടിയ മഴ (Heavy Rain). പാലക്കാടും (Palakkad) മലപ്പുറത്തുമായി (Malappuram) നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി (Landslide). ആളപായമില്ല. ദേവികുളം അഞ്ചാം മൈലിൽ മണ്ണിടിഞ്ഞു. കണ്ണൂർ (Kannur) ഇരിട്ടിയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. കൊക്കയാറിലും കനത്ത മഴ. വിനോദസഞ്ചാരത്തിന് തുറന്നു കൊടുത്ത അതിരപ്പള്ളിയും വാഴച്ചാലും വീണ്ടും അടച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വടക്കഞ്ചേരി മംഗലം അണക്കെട്ടിനു സമീപം ഓടന്തോടിലാണ് ഉരുൾപൊട്ടിയത്. സമീപത്തുള്ള വീടുകളിൽ വെള്ളം കയറി. റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെട്ടു. സമീപ പ്രദേശത്തുള്ള 70 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയം ജില്ലയില്‍ കൂട്ടിക്കല്‍, ഏന്തിയാര്‍, കാഞ്ഞിരപ്പള്ളി ഭാഗങ്ങളില്‍ വീണ്ടും അതിശക്തമായ മഴ പെയ്യുകയാണ്. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് അപകടസാധ്യതാ മേഖലയില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ കളക്ടര്‍ മലയോരത്ത് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. 


Also Read: Kerala Rains: മഴയ്ക്ക് നേരിയ ശമനം, ഓറഞ്ച് അലർട്ട് പിൻവലിച്ചു, 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും


മലയോരമേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി കൂടി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. മണിക്കൂറിൽ 40 കി മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോരമേഖലകളിലാണ് കൂടുതൽ മേഘസാന്നിധ്യം. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത നിർദേശം നൽകി.


Also Read: Pinarayi Vijayan on Rain: സംസ്ഥാനത്തെ മഴക്കെടുതി ഗുരുതരമായി ബാധിച്ചു; 42 മരണം റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി


ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായാണ് നിലവിൽ കിഴക്കൻ കാറ്റ് സജീവമാകുന്നതും മഴ വീണ്ടും ശക്തമാകുന്നതും. കിഴക്കൻ കാറ്റിനോട് അനുബന്ധമായാണ് ചക്രവാതച്ചുഴിയും രൂപപ്പെട്ടത്. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ചക്രവാതച്ചുഴി കൂടി കണക്കിലെടുത്താണ് ‍ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്ന മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ Orange Alert. 5 ജില്ലകളിൽ യെല്ലോ അലർട്ടും (yellow Alert) പ്രഖ്യാപിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.