സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പലയിടങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എങ്കിലും ഒരിടത്തും ഇന്ന് അലര്‍ട്ട് നൽകിയിട്ടില്ല.
ജൂണ്‍ ഒന്നിന് തുടങ്ങേണ്ട കാലവര്‍ഷം ഇക്കുറി നേരത്തെയാണ് എത്തിയിരിക്കുന്നത്. സാധാരണ എത്തുന്നതിനും മൂന്ന് ദിവസം മുന്നേയാണ് കാലവര്‍ഷം എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മെയ് 27-ന് കേരളത്തില്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് ദിവസം സംസ്ഥാനത്ത നല്ല രീതിയിൽ മഴ ലഭിച്ചു.
10 വർഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ജൂൺ ഒന്നിന് മുൻപ് കാലവർഷം എത്തുന്നത്. തുടക്കത്തിൽ വലിയ മഴയൊന്നും ഉണ്ടാകില്ലെന്നും എന്നാൽ ജൂൺ പകുതിയോടെ മഴ ശക്തമാകും എന്നുമാണ് റിപ്പോർട്ട്. വരുന്ന നാലു ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജൂൺ ഒന്നുവരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിട്ടുണ്ട്.
കേരള ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് കടലിൽ പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...