തിരുവനന്തപുരം: മഴ മുന്നറിയിപ്പിൽ (Rain Alert) വീണ്ടും മാറ്റം വരുത്തി കാലാവസ്ഥ വകുപ്പ് (IMD). 3 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് (Orange Alert) പിൻവലിച്ചു. മഴ കുറഞ്ഞതിനെ തുടർന്നാണ് ഓറഞ്ച് അലർട്ട് പിൻവലിച്ചത്. എന്നാൽ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നേരത്തെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. മഴ കുറഞ്ഞതോടെ നദികളിൽ ജലനിരപ്പ് കുറഞ്ഞു. പെരിയാറിലടക്കം ജലനിരപ്പ് നിയന്ത്രണവിധേയമാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നിലവില്‍ മഴയില്ല. ഇടുക്കിയും ഇടമലയാറും തുറന്നിട്ടും പെരിയാറില്‍ ജലനിരപ്പ് സാധാരണ നിലയിലാണ്. മഴ മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.


Also Read:  Rain Alert : സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; ഓറഞ്ച് അലർട്ട് മൂന്ന് ജില്ലകളിൽ മാത്രം 


റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങളാണ് സർക്കാർ നടത്തിയിരുന്നത്. തീവ്ര മഴയുണ്ടാകില്ലെങ്കിലും വൈകിട്ടോടെ മഴമേഘങ്ങൾ ശക്തമായേക്കാം. മലയോരപ്രദേശങ്ങളിൽ വൈകിട്ടും രാത്രിയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശമേഖലകളിലും ജാഗ്രത തുടരണം. മറ്റന്നാൾ വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.


Also Read: Kerala Rain : മഴക്കെടുതിയിൽ മരിച്ചവർക്ക് നിയമസഭയിൽ ആദരാഞ്ജലി അർപ്പിച്ചു; ആകെ മരണം 39 തെന്ന് മുഖ്യമന്ത്രി ഇനി ആറ് പേരെ കൂടി കണ്ടെത്താനുണ്ട്


ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് ആളുകൾ വിട്ടു നിൽക്കണം. കല്ലാർകുട്ടി, ഇടുക്കി, കുണ്ടള, ഷോളയാർ, കക്കി, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, പൊന്മുടി. പീച്ചി ഡാമുകളിലാണ് നിലവിൽ റെഡ് അലർട്ട് നിലനിൽക്കുന്നത്. ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.


Also Read: Kerala Rain Alert : സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രത മുന്നറിയിപ്പ് 


വടക്കൻ കേരളത്തിൽ നിലവിൽ കാര്യമായ മഴയില്ല. എന്നാൽ Wayanad മേപ്പാടി, പുത്തുമല,മുണ്ടക്കൈ, പൊഴുതന മേഖലകളിൽ ജാഗ്രത തുടരുകയാണ്. കണ്ണൂരിൽ നിന്നുളള 25 അംഗ കേന്ദ്രസംഘം വയനാട്ടിൽ തുടരുകയാണ്. കോഴിക്കോടും മലപ്പുറത്തും മഴ മാറിനിന്നത് ആശ്വാസമായി. മഴ ഭീതി കുറഞ്ഞതോടെ അതിരപ്പിള്ളി പുഴ നിറഞ്ഞാഴുകിയതിനെത്തുടർന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ (Tourist Places) തുറന്നു. എന്നാൽ മലക്കപ്പാറയിലേക്ക് പോകാൻ അനുവാദമില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.