തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ കുന്നിടിഞ്ഞു. നോർത്ത് ക്ലിഫ് ഭാഗത്തെ ഏണിക്കൽ ബീച്ചിലാണ് കുന്നിടിഞ്ഞത്. മണിക്കൂറുകളോളം തീരദേശ മേഖലയിൽ മഴയുണ്ടായിരുന്നു. യുനസ്കോ പൈതൃക പട്ടികയിൽ ഇടംനേടിയ വർക്കല പാപനാശം കുന്നുകൾ കുറെയേറെ വർഷങ്ങളായി കടൽക്ഷോഭത്തെയും കാലവർഷത്തെയും അതിജീവിക്കാനാവാതെ തകർച്ചയുടെ വക്കിലാണ്. തകര്‍ച്ചാ ഭീഷണി നേരിടുന്ന വര്‍ക്കല പാപനാശം കുന്നുകളെ അവഗണിക്കുന്ന നിലപാടാണ് അധികൃതരുടേതെന്ന് പരക്കെ പരാതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കുന്നിന്റെ ഉൾവശം ദുർബലമാണ്. വെള്ളം ഊർന്നിറങ്ങി വീണ്ടും കുന്നിടിയാൻ സാദ്ധ്യത നിലനിൽക്കുന്നുണ്ട്. 2013 ല്‍ കുന്ന് വലിയ തോതില്‍ ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ക്ലിഫ് സന്ദര്‍ശിക്കുകയും ജിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യ, സെസ്, ജിയോളജി വകുപ്പ് എന്നിവ സംയുക്തമായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 


ALSO READ: ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി നൽകും; മന്ത്രി കെ രാജൻ


കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭ പദ്ധതിയായി രാജ്യത്തെ ആദ്യ ജിയോ പാർക്ക് വർക്കലയിൽ സ്ഥാപിക്കുന്നതിനും 2019 ൽ നടപടികൾ സ്വീകരിച്ചിരുന്നു. കാലാവസ്ഥ, ഭൗമശാസ്ത്രം എന്നിവയെക്കുറിച്ചുള വിശദ പഠനത്തിനും കൊടുങ്കാറ്റിന്റെ ദിശ അറിയാനുള്ള  ജിയോ മ്യൂസിയവും ഉൾപ്പെടെയുള്ള പ്രോജക്ടിന്റെ ഭാഗമായി പാപനാശം കുന്നുകളുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ടെന്നുള്ള പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ പഠനത്തിന് അനുമതി നൽകുകയും ചെയ്തത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇക്കാര്യത്തിൽ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.  


തിരുവമ്പാടി മുതല്‍ ബലിമണ്ഡപം വരെയുള്ള ക്ലിഫിന്റെ മിക്ക ഭാഗങ്ങളും തകര്‍ച്ചാ ഭീഷണിയിലാണ്. 2013, 2017, 2021 വർഷങ്ങളിലും സൗത്ത്, നോർത്ത് ക്ലിഫ് മേഖലകളിൽ കുന്നിടിഞ്ഞിരുന്നു. ഇടവ പഞ്ചായത്ത് പരിധിയിലെ ശ്രീയേറ്റ്, മാന്തറ, വെറ്റക്കട ഭാഗത്തും കുന്നുകൾ അപകട ഭീഷണിയിലാണ്. അനധികൃത നിർമാണങ്ങൾ പഞ്ചായത്ത് അധികൃതർ തടയുന്നില്ല എന്ന ആക്ഷേപവുമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.