Kerala Rains : എംജി യൂണിവേഴ്സിറ്റി നാളെത്ത പരീക്ഷകൾ എല്ലാം മാറ്റിവച്ചു
MG University പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
കോട്ടയം : സംസ്ഥാനത്ത് മഴ അതിതീവ്രമായ സാഹചര്യത്തിൽ എംജി സർവകലാശാല നാളെത്തെ പരീക്ഷകൾ എല്ലാം മാറ്റിവച്ചു. ഇന്ന് ഓഗസ്റ്റ് രണ്ടാം തിയതി നടത്താനിരുന്ന പരീക്ഷകളും മഴയുടെ സാഹചര്യത്തിൽ കഴിഞ്ഞ യൂണിവേഴ്സിറ്റി മാറ്റിവച്ചിരുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
നാളെ സംസ്ഥാനത്ത് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫെഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജിലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എംജി, കാലടി സർവകലാശാലകൾ പരീക്ഷകൾ എല്ലാം മാറ്റിവെച്ചു.
ALSO READ : Kerala flood alert updates: സംസ്ഥാനത്ത് അതിശക്തമായ മഴ; ചാലക്കുടിപ്പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു- വീഡിയോ
നാളെ പത്ത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ് ഐഎംഡി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മധ്യകേരളത്തിലും വടക്കൻ കേരളത്തിലുണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഏഴ് പേർ മഴക്കെടുതിയെ തുടർന്ന് മരിച്ചു. ഇതോടെ ആകെ മരണം 13 ആയി. കണ്ണൂരിൽ ഉരുൾ പൊട്ടലിൽ മൂന്ന് വയസുകാരിയടക്കം മൂന്ന് പേരാണ് മരിച്ചത്. കാണാതായ മറ്റ് മൂന്ന് പേർക്കുള്ള അന്വേഷണം തുടരുകയാണ്. സംസ്ഥാനത്ത് 23 വീടകളാണ് തകർന്നത്. നാളെ വടക്കൻ കേരളത്തിൽ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ALSO READ : Kerala flood alert updates: സംസ്ഥാനത്ത് അതിശക്തമായ മഴ; ചാലക്കുടിപ്പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു- വീഡിയോ
കൂടാതെ ആറ് നദികളിൽ പ്രളയ സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. അച്ചകോവിലാർ, ഗായത്രിപ്പുഴ, മീനച്ചിലാർ എന്നിവയ്ക്ക് ഓറഞ്ച് അലേർട്ടാണ് ജല കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. മണിമലയാർ, നെയ്യാർ, കരമനയാർ എന്നീ നദികളിലും പ്രളയ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭാരതപ്പുഴയ്ക്കും ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.