തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിങ്ങിലെ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പുതിയ സെർവർ വാങ്ങുന്നതിനായി 3. 54 ലക്ഷം രൂപ അനുവധിച്ച് ധനവകുപ്പ്. ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇപ്പോഴുള്ള സർവർ കൂടാതെ ഒരു സർവർ കൂടി ഉൾപ്പെടുത്താനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. വെള്ളിയാഴ്ച (മാർച്ച് 15) മുതൽ ഇ-പിഒഎസ് സെർവറിലെ തകരാർ മൂലം സംസ്ഥാനത്തുടനീളമുള്ള റേഷൻ കടകളിലെ മസ്റ്ററിംഗ് പ്രക്രിയ തടസ്സപ്പെട്ടിരുന്നു. സംസ്ഥന ഐടി മിഷൻ സിസ്റ്റത്തിലെ തകരാറുകൾ മൂലം 1,82, 116 റേഷൻ കാർഡ് ഉടമകൾക്ക് മാത്രമാണ് മസ്റ്ററിങ്ങ് പൂർത്തിയാക്കാൻ സാധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ ഔട്ട്ലെറ്റുകളിൽ സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സെർവർ തിരക്ക് ഒഴിവാക്കുന്നതിനു വേണ്ടി മസ്റ്ററിങ് അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ വകുപ്പ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന ഐടി മിഷനെ കൂടാതെ പ്രവർത്തനങ്ങള്‌ തടസ്സമില്ലാതെ ചെയ്യുന്നതിനായി നാഷനൽ ഇൻഫോർമാറ്റിക് സെൻ്ററിൻ്റെ ഓതൻ്റിക്കേഷൻ യൂസർ ഏജൻസി (എയുഎ) സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചിട്ടുണ്ട്.


ALSO READ: വയനാട് മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവിനെ തുടർന്ന് രോഗി മരിച്ചുവെന്നാരോപിച്ച് ബന്ധുവിന്റെ പ്രതിഷേധം


കൂടാതെ ഇന്ന് റേഷൻ വിതരണം പൂർണ്ണമായും നിർത്തിവെക്കണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു.ഫെബ്രുവരി 20നാണ് സംസ്ഥാനത്തെ 1.54 കോടി മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്കുള്ള മസ്റ്ററിം​ഗ് ആരംഭിച്ചത്. എന്നാൽ ഇതുവരെ 15 ലക്ഷം കാർഡ് ഉടമകൾക്ക് മാത്രമാണ് മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചത്. മാർച്ച് 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ വരെ റേഷൻ വിതരണം നിർത്തി വെച്ചിരിക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.