തിരുവനന്തപുരം:  കോവിഡ്‌ വ്യാപനം രൂക്ഷമായിരിക്കുന്ന അവസരത്തില്‍ കേരളത്തെ ഭീതിയിലാഴ്ത്തി പുതിയതരം മലമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്ലാസ്‌മോഡിയം ഒവേൽ ജനുസ്സിൽപ്പെട്ട മലമ്പനിയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ  ആദ്യമായാണ് ഇത്തരത്തിലൊരു മലമ്പനി (Malaria) റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. 


 സുഡാനിൽ നിന്നും എത്തിയ സൈനികനിലാണ് മലമ്പനി രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  സൈനികനെ വിശദമായി പരിശോധിച്ചതിനു ശേഷമാണ് പ്ലാസ്‌മോഡിയം ഒവേൽ ജനുസ്സിൽപ്പെട്ട് മലമ്പനിയാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്. 


ആരോഗ്യമന്ത്രി കെ. കെ ശൈലജയാണ്  (K K Shilaja) ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.  സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നും,  രോഗ വ്യാപനം തടയണമെന്നും പ്രതിരോധം ഊർജിതമാക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.


Also read: COVID update: സംസ്ഥാനത്ത് 4,470 പുതിയ കോവിഡ് രോഗികള്‍, 26 പേര്‍ക്ക് ജീവഹാനി


സാധാരണയായി ഈ രോഗം ആഫ്രിക്കൻ രാജ്യങ്ങളിലാണ്  കൂടുതലായി കണ്ടുവരുന്നത്. സുഡാനിൽ നിന്നാകാം ജവാന് രോഗം ബാധിച്ചത് എന്നാണ് അനുമാനം.