Drama Writing: നാടക രചനകൾക്കുള്ള അവാർഡ്,അപേക്ഷ ക്ഷണിച്ചു
നാടകരചനയെയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതിക്കുളള അവാര്‍ഡാണ്
തൃശ്ശൂർ: മികച്ച നാടക രചനകൾക്ക് സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് ക്ഷണിച്ചു. 2019 ലെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുളള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡിന്റെ ഭാഗമായാണിത്. നാടകരചനയെയോ നാടകാവതരണത്തെയോ സംബന്ധിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതിക്കുളള അവാര്‍ഡാണ്. അപേക്ഷ സമര്‍പ്പിക്കാനുളള തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുമുണ്ട്.
2017, 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികളാണ് അവാര്‍ഡിന് പരിഗണിക്കുക. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം നാടകഗ്രന്ഥത്തിന്റെ മൂന്നു കോപ്പികളും ഗ്രന്ഥകാരന്റെ ബയോഡാറ്റയും സഹിതം സെപ്റ്റംബര്‍ 30 ന് വൈകുന്നേരം 5 മണിക്കുളളില്‍ അക്കാദമിയിലേക്ക് അയക്കണം.വിലാസം: സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂര്‍ – 680 020. ഫോണ്‍ : 0487 – 2332134.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...