തിരുവനന്തപുരം: സംസ്ഥാനത്ത് വാർഷിക പരീക്ഷകൾക്ക് തുടക്കം. മൊത്തം 34,37,570 കുട്ടികൾ ആണ് പരീക്ഷ എഴുതുന്നത്.  ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്. 5 മുതൽ 9 വരെയുള്ള ക്ലാസ്സുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

എൽ പി ക്ലാസ്സിലെ കുട്ടികൾ പരീക്ഷാ ദിവസങ്ങളിൽ ക്രയോണുകൾ, കളർ പെൻസിൽ തുടങ്ങിയവ കരുതണം. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷാ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 


എല്ലാ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 8,9  ചോദ്യ പേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേത് പോലെ ആയിരിക്കും.കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ കഴിയുന്ന രീതിയിലാണ് പരീക്ഷ ആസൂത്രണം ചെയ്തിട്ടുള്ളത്.പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ നേരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.