തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ സമഗ്രമായ മാറ്റം. ഉടനെ സ്കൂൾ തുറക്കുന്നില്ലാത്തതിനാലാണ് മാറ്റങ്ങൾ. ഇതിൻറെ ഭാഗമായി സ്കൂൾ തുറക്കും വരെ മുട്ടയും പാലും ആഴ്ചയിൽ ഒരു ദിവസം മാത്രമെ നൽകുകയുള്ളു. വലിയ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിയൊന്നിന് സപ്ലിമെൻററി ന്യൂട്രീഷൻറെ ഭാഗമായി 150 മി.ലി പാൽ, ഒരു മുട്ട എന്നിങ്ങനെയാണ് നൽകുന്നത്. മുട്ട കഴിക്കാത്ത കുട്ടികൾക്ക് നേന്ത്രപ്പഴവുമാണ് നൽകുക.


ALSO READ: Omicron COvid Variant : രാജ്യത്ത് 2 പേർക്ക് കൂടി ഒമിക്രോൺ രോഗബാധ; ആകെ 35 കേസുകൾ


ഉച്ചക്ക് ചോറിനൊപ്പം രണ്ട് തരം കറികളും അടങ്ങിയാണ് ഭക്ഷണം. എന്നാൽ സർക്കാർ നൽകുന്ന തുകക്ക് ഇത് നടത്തിക്കൊണ്ടു പോവാൻ പറ്റില്ലെന്നായിരുന്നു വിവിധ സ്കൂളുകൾ അറിയിച്ചത്.


ALSO READ: Omicron Death| ആദ്യത്തെ ഒമിക്രോൺ മരണം ബ്രിട്ടനിൽ, സ്ഥിരീകരിച്ച് പ്രധാനമന്ത്രി


150 വരെ കുട്ടികളുള്ള സ്കൂളുകൾക്ക് കുട്ടി ഒന്നിന്  എട്ട് രൂപയും, 151 മുതൽ-500 വരെയുള്ള കുട്ടികൾക്ക് ഏഴും, 500-ന് മുകളിൽ ആറും രൂപയാണ് നൽകുന്നത്. കണക്കിൽ കൂടുന്നതിനാൽ ഇത് സംബന്ധിച്ചുള്ള ബില്ലുകൾ സമർപ്പിക്കാനും താമസം നേരിടുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.