തിരുവനന്തപുരം:  സംസ്ഥാനത്ത് 2022 - 23 അധ്യയന വർഷത്തിലെ  പ്രവേശനോത്സവം ജൂൺ ഒന്നിന് നടത്തുമെന്നും അധ്യാപകർക്ക് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കൂടാതെ ഒന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ അഡ്മിഷൻ ഏപ്രിൽ 27 ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗബാധയെ തുടർന്ന് ക്രമീകരിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന മാർഗരേഖ പ്രകാരമായിരിക്കും പ്രവേശനോത്സവം സംഘടിപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത അധ്യയന വർഷത്തിൽ അക്കാദമിക മെച്ചപ്പെടലിന് പ്രധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അധ്യാപകരെ കാലികമായ വിവരങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കാൻ കൂടി പ്രാപ്തരാക്കാൻ വേണ്ടി കൂടുതൽ പരിശീലന പരിപാടികളും ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. മെയ് രണ്ടാമത്തെ ആഴ്ച മുതലാണ് അധ്യാപകരുടെ പരിശീലനം ആരംഭിക്കുന്നത്. മെയ് അവസാനത്തെ ആഴ്ചവരെ അധ്യാപർക്കുള്ള പരിശീലനം തുടരും.


ALSO READ: പ്ലസ് വൺ പരീക്ഷകൾ ജൂൺ 13 മുതൽ; മോഡൽ പരീക്ഷകൾ ജൂൺ രണ്ടിന്


അധ്യാപകരുടെ പരിശീലനത്തിനായുള്ള മാർഗരേഖ തയ്യാറാക്കാൻ 150 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എസ്.സി.ഇ.ആർ.ടിയുടെ റിസോഴ്സ് ഗ്രൂപ്പിൽപ്പെട്ട ഉദ്യോഗസ്ഥരാണ് അധ്യാപകപരിശീലനത്തിനുള്ള മൊഡ്യുളുകൾ തയ്യാറാക്കുന്നത്. ഈ 150 പേര് ചേർന്ന് റിസോഴ്സ് ഗ്രൂപ്പിൽപ്പെട്ട 900 അധ്യാപർക്ക് പരിശീലനം നൽകുകയും അവർ 6200 അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്യും. ഈ 6200  പേരാണ് പ്രൈമറി വിഭാഗത്തിലെ 98000 ത്തോളം അധ്യാപകർക്കും ഹൈസ്‌കൂൾ വിഭാഗത്തിലെ 44000ൽപ്പരം അധ്യാപകർക്കും പരിശീലനം നൽകുന്നത്. 


അതേസമയം സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷകൾ മാറ്റി വെച്ചതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. പ്ലസ് വൺ പരീക്ഷകൾ ജൂൺ 13 മുതൽ 30 വരെ നടക്കും. നേരത്തെ നിശ്ചയിച്ച ജൂൺ രണ്ടുമുതൽ മോഡൽ പരീക്ഷകൾ നടത്താനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. വാർത്താസമ്മേളനത്തിലാണ് പരീക്ഷ തിയതികൾ പ്രഖ്യാപിച്ചത്. പ്ലസ് വൺ പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടക്കും.


പാഠപുസ്തകങ്ങളുടെ അച്ചടി പ്രസ്സിൽ പൂർത്തിയായിട്ടുണ്ട്. ഉടൻ തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ യൂണിഫോമിൽ സ്കൂളുകൾക്ക് തീരുമാനമെടുക്കാം. വിവാദമാകുന്ന യൂണിഫോം പാടില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾ ഉചിതമായ യൂണിഫോം തീരുമാനിക്കുന്നതാണ് നല്ലതെന്നും ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.