School Reopening : സ്കൂളുകൾ തുറക്കുമ്പോൾ ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി
വിഭ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്താണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു. മാത്രമല്ല മറ്റ് ക്രമീകരണങ്ങൾ കുറിച്ചും തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
Thiruvananthapuram : സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂളുകൾ (School Reopening) തുറക്കുന്ന സാഹചര്യത്തിൽ ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞെന്ന് വിദ്യാഭ്യാസ മന്ത്രി (Education Minister) വി ശിവൻകുട്ടി അറിയിച്ചു. ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. വിഭ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്താണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു. മാത്രമല്ല മറ്റ് ക്രമീകരണങ്ങൾ കുറിച്ചും തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
കുട്ടികൾക്ക് യാത്ര സൗകര്യം ഏർപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. സ്കൂൾ ബസുകൾ ഉള്ള സ്കൂളിൽ ബസുകളിലും അല്ലാത്ത സ്കൂളുകളിൽ മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും മാസ്ക് നിർബന്ധമാണെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. അതുകൂടാതെ ക്ലാസ്സിന് സമാന്തരമായി ഓൺലൈൻ ക്ലാസ്സുകളും സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ALSO READ: School reopening: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും
അതേസമയം ഈ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്ക വര്ധിപ്പിക്കുന്നുണ്ട്. ഇവരുടെ ആശങ്കകൾ ഒഴിവാക്കാനുള്ള നടപടികൾ അറിയിച്ചു. കൂടുതൽ ക്രമീകരണങ്ങൾ കുറിച്ച് ചർച്ച ചെയ്യാൻ അധ്യാപക സംഘടനകളുമായും മന്ത്രി ചർച്ച നടത്തും. ക്ലാസുകൾ തുടരാക്കുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ വിദ്യഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സ്കൂളുകൾ അടച്ചത്. ഒന്നര വർഷത്തിന് ശേഷമാണ് സ്കൂളുകൾ വീണ്ടും തുറക്കുന്നത്. മുഖ്യമന്ത്രി (Chief Minister) പിണറായി വിജയൻ വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്ന് മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തണം. 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.
പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും (Health department) സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം.
രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...