തിരുവനന്തപുരം:  കേരളത്തിൽ സ്കൂളുകളിലെ ഓണ പരീക്ഷ ആഗസ്റ്റ് 16 മുതൽ 24 നടക്കും. ഒന്നാം പാദവാര്‍ഷിക പരീക്ഷ  എന്ന രീതിയിലാണ് ഇത് കണക്കാക്കുന്നത്.  വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗമാണ് സർക്കാരിന് പരീക്ഷ ഡേറ്റ് ശുപാർശ ചെയ്തത്. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷ 19നുമായിരിക്കും നടക്കുക.അതേസമയം പ്ലസ് വണ്‍ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാല്‍ ക്ലാസ് തലത്തില്‍ പരീക്ഷ സംഘടിപ്പിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

19-ന് പ്രധാന പിഎസ്സി പരീക്ഷയുള്ളതിനാലാണ് തീയ്യതിയിലെ മാറ്റം. വിദ്യാഭ്യാസ കലണ്ടറിലേക്കാള്‍ ഒരു ദിവസം മുന്നേയാണ് സാധാരണ പരീക്ഷകൾ നടത്താറുള്ളത്.  സ്‌കൂളുകൾ 25-ന് ശേഷം അടക്കും. അവധിക്കുശേഷം സെപ്തംബര്‍ നാലിനായിരിക്കും സ്‌കൂള്‍ തുറക്കുക. വിശദമായ ടൈം ടേബിളുകൾ സ്കൂളുകൾക്ക് ലഭ്യമാകും.


സിബിഎസ്ഇ പ്ലസ് 2 സപ്ലിമെന്ററി ഫലം പുറത്ത്, എങ്ങനെ എവിടെ പരിശോധിക്കാം?


സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ചൊവ്വാഴ്ച പ്ലസ് 2 സപ്ലിമെന്ററി ഫലം പ്രസിദ്ധീകരിച്ചു. ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.gov.in , cbse.nic.in സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് CBSE സപ്ലിമെന്ററി ഫലങ്ങൾ 2023 പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.


യോ​ഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ബിരുദ പ്രോഗ്രാമുകളിലേക്കും മറ്റ് അനുബന്ധ കോഴ്സുകളിലേക്കും അപേക്ഷിക്കാം. സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 21 വരെയും പ്ലസ് 2 പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ഏപ്രിൽ 5 വരെയുമായിരുന്നു ഈ വർഷം നടന്നത്. സിബിഎസ്ഇ 10, 12 ക്ലാസ് ഫലങ്ങൾ 2023 മെയ് 12 നാണ് പ്രഖ്യാപിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.