പ്രമുഖയായ ഇൻസ്റ്റഗ്രാം റീൽസ് താരം അതുല്യ അശോകൻ എന്ത് സംഭവിച്ചു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന ചോദ്യം. അതുല്യ അശോകൻ കഴിഞ്ഞ ദിവസം പങ്കുവെച്ചെന്ന് പറയുന്ന ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെയാണ് ഈ ചോദ്യം ഉയർന്നത്. "എനിക്ക് എന്ത് തന്നെ സംഭവിച്ചാലും എന്റെ കുടുംബമല്ല അവനായിരിക്കും ഉത്തരവാദി" എന്ന അതുല്യയുടെ പേരിലുള്ള സ്റ്റോറിയിൽ @marz__12 (റിസാൽ മൻസൂർ) എന്ന ഐഡിയെ ടാഗ് ചെയ്തിരിക്കുന്നതാണ് പ്രചരിച്ചിരുന്ന ചിത്രം. കൂടാതെ അതുല്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സ്വകാര്യമാക്കി. ഇതോടെ സോഷ്യൽ മീഡിയയിൽ അതുല്യയ്ക്ക് എന്ത് സംഭവിച്ചു എന്നുള്ള ചോദ്യം ഉയർന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ് മാസങ്ങൾക്ക് മുമ്പാണ് റീൽസ് താരം അതുല്യ മുവാറ്റുപ്പുഴ സ്വദേശിയായ റിസാൽ മൻസൂറിനെ വിവാഹം ചെയ്യുന്നത്. വർണാഭമായ വിവാഹ ചടങ്ങ് സോഷ്യൽ മീഡിയയിൽ തന്നെ ഒന്നടങ്കം ശ്രദ്ധേയമായി. ഒപ്പം മിശ്രവിവാഹം കൂടിയായതോടെ അതുല്യ റിസാൽ വിവാഹം പ്രത്യേക ശ്രദ്ധ നേടിയെടുത്തു. കൂടാതെ കേരള സ്റ്റോറി എന്ന ഹിന്ദി ചിത്രം റിലീസായ സമയം കൂടിയായിരുന്നു ഇവരുടെ വിവാഹം. നിരവധി വടക്കെ ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ വിവാഹത്തെ വിമർശിക്കുകയും ലൗ ജിഹാദാണ് കുറ്റം പറയുകയും ചെയ്തിരുന്നു. കാരണം അതുല്യ പേര് മാറി ആലിയ എന്ന പേര് സ്വീകരിച്ചാണ് വിവാഹിതയായത്. ഇപ്പോൾ അതുല്യയുടെ പുതിയ സ്റ്റോറിയും കൂടി പ്രത്യക്ഷപ്പെട്ടപ്പോൾ കൂടുതൽ ചർച്ചയ്ക്ക് വഴിയായിരിക്കുകയാണ്. അതും വടക്കെ ഇന്ത്യയിൽ.


ALSO READ : നവകേരള സദസ്സിനും മുഖ്യമന്ത്രിക്കും അഭിവാദ്യമർപ്പിക്കാൻ എൽപി സ്കൂൾ വിദ്യാർഥികളെ വെയിലത്ത് നിർത്തി; പരാതി



തന്റെ ഇൻസ്റ്റ ഐഡി സ്വകാര്യമാക്കുന്നതിന് മുമ്പ് അതുല്യ തന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർക്ക് എന്ത് സംഭവിച്ചു എന്നതിന് കുറിച്ച് യാതൊരു വിവരവുമില്ല. അതുല്യയുടെ മാതാപിതാക്കളുടെ അസാന്നിധ്യത്തിലായിരുന്നു ആറ് മാസങ്ങൾക്ക് മുമ്പ് മുസ്ലിം മാതാചാരപ്രകാരമുള്ള ഇരുവരുടെയും വിവാഹം. വിവാഹത്തിനായി അതുല്യയെ ഒരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും ഇവരുടെ വിവാഹചിത്രങ്ങളും നീക്കം ചെയ്തിട്ടുണ്ടായിരുന്നു. അതേസമയം അതുല്യയുടെ പേരിലുള്ള യുട്യൂബിൽ ഇപ്പോഴും വീഡിയോകളും പോസ്റ്റുകളും നിലനിൽക്കുന്നുണ്ട്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.