തിരുവനന്തപുരം: അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ കേരളത്തിന്റെ കായികതാരമാക്കി മാറ്റി കായിക മന്ത്രി ഇ.പി ജയരാജന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING


‘ മുഹമ്മദ് അലി അമേരിക്കയില്‍ വെച്ച് മരിച്ച വാര്‍ത്ത ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായികലോകത്ത് പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കായികലോകത്ത് അദ്ദേഹം ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്താന്‍, ലോകരാഷ്ട്രങ്ങളിലേക്കുയര്‍ത്തി കൊണ്ടു വരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കേരളത്തിന്റെ ദുഖം കായിക ലോകത്തിന്റെ ദുഖം ഞാ ന്‍അറിയിക്കുകയാണ് ‘.മനോരമ വാര്‍ത്താ ചാനലിന്റെ ടെലിഫോണ്‍ അഭിമുഖത്തിലാണ് കേരളത്തിന്റെ കായിക മന്ത്രിയുടെ ഈ വാക്കുകള്‍.


അതേ സമയം ഇ .പി ജയരാജനെ കണക്കിന് കളിയാക്കി സോഷ്യല്‍ മീഡിയ രംഗത്തെത്തി.ജയരാജനെയും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ എന്നിവരെയും സമീകരിച്ചു കൊണ്ടുള്ള പോസ്റ്ററുകളാണ് അധികവും .വിയ്യൂർ ജെയിലിൽ വെച്ച്‌ സഖാവ്‌ മുഹമ്മദലി തന്നെ ആക്രമിക്കാൻ വന്ന ബീജേപ്പിക്കാരെ ഒറ്റയ്ക്കടിച്ച്‌ വീഴ്ത്തിയതാണെനിക്കോർമ്മ വരുന്നത്‌ എന്ന് ജയരാജന്‍ പറയുന്നതായും  കേരളത്തിന്‍റെ കായിക താരം മരിച്ചതിനാല്‍ നാളെ അവധി കിട്ടോ എന്ന്‍ ചോദിച്ചവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്  . ട്രോള്‍ പോസ്റ്ററുകള്‍ ശേഖരിച്ചു തൃത്താല എം .എല്‍ .എ വി .ടി ബല്‍റാമും രംഗത്ത് എത്തിയിട്ടുണ്ട്.