തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി ഫലങ്ങൾ പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് ഇത്തവണത്തെ വിജയ ശതമാനം. 68604 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം 0.44 ശതമാനം ഇത്തവണ ഉയർന്നു. പാല, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളിൽ വിജയശതമാനം 100 ആണ്. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.94 ശതമാനമാണിത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത് മലപ്പുറം ജില്ലയിൽ നിന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. 98.41 ശതമാനം.  ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കർ വഴി വിദ്യാർഥികൾക്ക് സർട്ടഫിക്കറ്റുകൾ ലഭ്യമായി തുടങ്ങും. 2581 സ്കൂളുകളാണ് 100 ശതമാനം വിജയം നേടിയത്. നാല് മണി മുതൽ ഫലം വിവിധ വെബ്സൈറ്റുകളിൽ ലഭ്യമായി തുടങ്ങും.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.