തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ തീയ്യതികൾ പ്രഖ്യാപിച്ചു. മാർച്ച് 9-നാണ് പരീക്ഷ.  മാർച്ച് 29- വരെ പരീക്ഷ നീണ്ടും നിൽക്കും. രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. മാർച്ച് 10 മുതൽ 30 വരെയാണ് ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്നത്. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2960 പരീക്ഷാ കേന്ദ്രങ്ങളിലായി ഇത്തവണ ആകെ 4,19,362 റഗുലർ വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതുന്നവരിലുണ്ട്. പരീക്ഷ എഴുതുന്ന ആകെ ആൺകുട്ടികൾ  2,13,801 പേരും പെൺകുട്ടികൾ 2,00,561 പേരുമാണ്.


ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ പരീക്ഷ എഴുതിയിട്ടുണ്ട്. ഫെബ്രുവരി 15 മുതൽ 25 വരെ ഐടി പരീക്ഷകൾ പൂർത്തിയാക്കി. 70 ക്യാംപുകളിലായി ഏപ്രിൽ 3 മുതൽ 24 വരെ  മൂല്യനിർണയം നടക്കും. 18,000ൽ അധികം അധ്യാപകരാണ് മൂല്യ നിർണ്ണയത്തിന് എത്തുന്നത്. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും.


അതേസമയം 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയർ സെക്കൻഡറിക്കായി ഉള്ളത്. ആകെ 4,25,361 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. പരീക്ഷ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. ഒന്നിടവിട്ടാണ് പരീക്ഷ. 9.30ന് പരീക്ഷ ആരംഭിക്കും. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും.  മാസങ്ങൾക്കു മുൻപ് പരീക്ഷാ ടൈംടേബിൾ നൽകിയതായി മന്ത്രി പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.