തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. ഇത്തവണ  2971 കേന്ദ്രങ്ങളിലായി 4,27, 105 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകളും ഇന്ന് തുടങ്ങും. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗൾഫിലുമായി 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കേരളത്തിൽ പരീക്ഷാ ചൂ‌ട്; 4,27,105 വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതും


രാവിലെ 9:30 ന് പരീക്ഷ തുടങ്ങും. ആദ്യ ദിവസത്തെ പരീക്ഷ ഭാഷാ വിഷയമാണ്. ഇന്ന് കഴിഞ്ഞാൽ ഇനി ബുധനാഴ്ചയാണ് അടുത്ത പരീക്ഷ. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആശംസിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷക്കെത്തുന്ന പികെഎംഎച്ച്എസ്‌‌എസ് ആണ് ഏറ്റവും വലിയ പരീക്ഷാ കേന്ദ്രം.  


Also Read: 30 വർഷങ്ങൾക്ക് ശേഷം ചൊവ്വ-ശനി സംഗമം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ ധനനേട്ടം!


ഇവിടെ 2085 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്.  ഇതിനു പുറമെ ഓരോ വിദ്യാർത്ഥികൾ വീതം പരീക്ഷ എഴുതുന്ന അഞ്ച് സ്കൂളുകളും സംസ്ഥാനത്തുണ്ട്. പരീക്ഷ മാർച്ച് 25 നാണ് അവസാനിക്കുന്നത്. ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കും. സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായിട്ടാണ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം നടക്കുന്നത്. 


Also Read: തിങ്കളാഴ്ച മഹാദേവന്റെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും ജോലി, അപാര സമ്പത്ത്!


മൂല്യ നിർണയത്തിന്റെ ആദ്യഘട്ടം ഏപ്രില്‍ 3 മുതല്‍ 12 വരെയാണ് നടക്കുക. രണ്ടാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 20 വരെയും നടക്കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാരുടെയും, അസിസ്റ്റന്റ് എക്‌സാമിനര്‍മാരുടേയും നിയമന ഉത്തരവുകള്‍ ഈ മാസം 10 മുതല്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. 


Also Read: രാശികളിൽ കൂടുതൽ റൊമാന്റിക് ഇവരാണ്; പങ്കാളിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും!


പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ


പരീക്ഷയ്ക്ക് പോകുന്നതിന് മുൻപ് പരീക്ഷാ തീയതിയും സമയവും വിദ്യാർത്ഥികൾ വ്യക്തമായി ശ്രദ്ധിക്കുക. പരീക്ഷയ്ക്ക് ഒരു അരമണിക്കൂർ മുൻപെങ്കിലും കേന്ദ്രത്തിൽ എത്തിച്ചേരുക. പരീക്ഷ ഹാളിൽ പ്രവേശിക്കാൻ അഡ്മിറ്റ് കാർഡ് നിര്ബന്ധമാണ്. ഇതില്ലാതെ ആരെയും പരീക്ഷാ ഹോളിലേക്ക് കടത്തിവിടില്ല. പരീക്ഷാ ഹാളിലേക്ക് മൊബൈൽ ഫോണുകൾ, കാൽക്കുലേറ്ററുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്. 


Also Read: വീടിന്റെ ഈ ഭാഗത്ത് പഴുതാരയെ കണ്ടാൽ എന്താകും സൂചന..! അറിയാം


പരീക്ഷാ സമയത്ത് ചോദ്യപേപ്പർ വായിക്കാൻ വിദ്യാർത്ഥികൾക്ക് 15 മിനിറ്റ് സമയം അനുവദിക്കാറുണ്ട്. പരീക്ഷാ സമയത്ത് കോപ്പിയടിക്കുന്നതോ മറ്റോ കണ്ടാൽ കഠിനമായ ശിക്ഷ നൽകും. പരീക്ഷാർത്ഥികൾ ഇത്തരത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക, ഇത് പാലിക്കുക.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.