Thiruvananthapuram : എസ്എസ്എൽസി 2021 (Kerala SSLC Result 2021) പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാൻ ഇനി മിനിറ്റുകൾ മാത്രം ബാക്കി നിൽക്കവെ വിദ്യാർഥികൾ ആശങ്കയിലാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു അധ്യേന വർഷം മുഴുവൻ വീടുകളിൽ ഇരുന്ന ഓൺലൈനിലൂടെ പഠിക്കുക എന്ന കാര്യം ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ്. ഇത് തങ്ങളുടെ പഠനത്തെയും പരീക്ഷയും ബാധിക്കുമെന്ന് വിദ്യാർഥികൾക്ക് വലിയ രീതിയിൽ ആശങ്ക ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെയാണ് കോവിഡ് വ്യാപനം അതിരൂക്ഷമായപ്പോൾ എസ്എസ്എൽസി വിദ്യാർഥികളുടെ ഐടി പ്രാക്ടിക്കൽ പരീക്ഷ സർക്കാർ റദ്ദാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലായിരുന്നു എസ്എസ്എൽസി, ഹയർ സക്കൻഡറി വിദ്യാർഥികളുടെ പ്രക്ടിക്കൽ പരീക്ഷ നടത്തുന്നത് മാറ്റിവെച്ചത്. പിന്നീട് എസ്എസ്എൽസി വിദ്യാർഥികളുടെ പരീക്ഷ മാത്രം സർക്കാർ റദ്ദാക്കുകയായിരുന്നു.


ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലം മൂന്ന് ക്ലിക്കിൽ അറിയാം, ചെയ്യേണ്ടത് ഇത്രമാത്രം


റദ്ദാക്കിയതിനെ തുടർന്ന് വിദ്യാർഥികൾ ഇതിന് മുമ്പ് പങ്കെടുത്ത പരീക്ഷകളുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഫലം വരിക. എന്നാൽ ചില സ്കൂളുകളിൽ ഈ പരീക്ഷകൾ നടത്തിയോ എന്ന് സംശയമാണ്. ഇത് ചിലപ്പോൾ വിദ്യാർഥികളെ ബാധിക്കാൻ സാധ്യയുണ്ടെന്നാണ് വിലയിരുത്തുന്നത്.


എന്നാൽ ഇത്തവണ വിജയശതമാനം വർധിക്കാനാണ് സാധ്യത. മൂല്യനിർണ്ണയം അത്രയ്ക്ക് കടുപ്പിക്കാതെയാണ് നടത്തിയിരുന്നതെന്ന് ചില വൃത്തങ്ങൾ സീ ഹിന്ദുസ്ഥാൻ മലയാളത്തോട് അറിയിച്ചിരുന്നു. കോവിഡും ഓൺലൈൻ പഠനവും കാരണം വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നൊഴുവാക്കുന്നതിന് വേണ്ടിയാണ് മൂല്യനിർണ്ണയം അൽപം അഴിഞ്ഞ മട്ടിൽ നടത്താൻ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ വർഷം 98.82% വിജയശതമാനം. 


ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്; ഗ്രേഡിങ് സിസ്റ്റത്തെ കുറിച്ച് അറിയേണ്ടതെല്ലാം


എസ്എസ്എൽസിക്കൊപ്പം THSLC, THSLC (ഹിയറിംഗ് ഇംപേര്‍ഡ്), SSLC (ഹിയറിംഗ് ഇംപേര്‍ഡ്), AHSLC എന്നീ ടെക്നിക്കൽ പരീക്ഷകളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കുന്നതാണ്. പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ ഇവയാണ്.


1. http://keralapareekshabhavan.in


2. https://sslcexam.kerala.gov.in


3. www.results.kite.kerala.gov.in


4. http://results.kerala.nic.in


5. www.prd.kerala.gov.in


6. www.results.kerala.nic.in


7. www.sietkerala.gov.in


ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും, ഫലം കാത്തിരിക്കുന്നത് നാലരലക്ഷത്തോളം വിദ്യാർഥികൾ


കൂടാതെ ടെക്നിക്കൽ എസ്എസ്എൽസി പരീക്ഷകളുടെ ഫലം അതാത് വെബ്സൈറ്റിലൂടെ ലഭിക്കുന്നത്. അവ ചുവടെ നൽകുന്നു.


SSLC (HI)-  http://sslchiexam.kerala.gov.in   


THSLC (HI)- http:/thslchiexam.kerala.gov.in 


THSLC - http://thslcexam.kerala.gov.in


AHSLC - http://ahslcexam.kerala.gov.in


ചരിത്രത്തിൽ ആദ്യമായി ഇത്തവണയാണ് SSLC യുടെ അധ്യേന വർഷം മുഴുവൻ ഓൺലൈനായി പൂർത്തീകരിച്ചാത്. പ്ലസ് വൺ പ്രവേശനം നടന്നാലും ക്ലാസുകൾ ഓൺലൈനായി തന്നെ തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക