തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാളും വിജയശതമാനത്തിൽ കുറവ് കഴിഞ്ഞ വർഷം 99.47 ശതമാനമായിരുന്നു. വൈകിട്ട് നാല് മണി മുതൽ വ്യക്തിഗത ഫലം ലഭിക്കുന്നതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

4.26 ലക്ഷം വിദ്യാർഥികളാണ് എസ്എസ്എൽസി ഫലത്തിനായി കാത്തിരിക്കുന്നത്. എസ്എസ്എൽസിക്കൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ചഎസ്എൽസി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എൽസി എന്നീ ടെക്നിക്കൽ പരീക്ഷകളുടെ ഫലവമാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 


ആറ് വെബ്സൈറ്റിലൂടെയാണ് എസ്എസ്എൽസി 2022ന്റെ ഫലം പുറത്ത് വിടുന്നത്.


1. www.prd.kerala.gov.in,  


2. result.kerala.gov.in, 


3. examresults.kerala.gov.in, 


4. https://pareekshabhavan.kerala.gov.in,  


5. https://sslcexam.kerala.gov.in, 


6. https://results.kite.kerala.gov.in


എന്നീ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് നിങ്ങളുടെ എസ്എസ്എൽസി ഫലം അറിയാൻ സാധിക്കുന്നതാണ്.


കൂടാതെ ടെക്നിക്കൽ എസ്എസ്എൽസി പരീക്ഷകളുടെ ഫലം അതാത് വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. അവ ചുവടെ നൽകുന്നു.


SSLC (HI)-  http://sslchiexam.kerala.gov.in   


THSLC (HI)- http:/thslchiexam.kerala.gov.in 


THSLC - http://thslcexam.kerala.gov.in


AHSLC - http://ahslcexam.kerala.gov.in


ALSO READ : Kerala Sslc Results 2022: 98-ൽ കുറഞ്ഞില്ല, കഴിഞ്ഞ മൂന്ന് വർഷവും മികച്ച വിജയക്കണക്ക്, ഇത്തവണ ?


മൂന്ന് ക്ലിക്കിൽ ഫലം എങ്ങനെ വേഗത്തിൽ അറിയാം?


1. മുകളിൽ നൽകിയിരിക്കുന്ന വെബ്സൈറ്റുകളിൽ പ്രവേശിക്കുക (പരമാവധി ലിസ്റ്റിൽ നൽകിയിരിക്കുന്ന അവസാനത്തെ വെബ്സൈറ്റിൽ പ്രവേശിക്കുന്നതാണ് നല്ലത്. കാരണം ആദ്യം നൽകിയിരിക്കുന്ന ലിങ്കുകളിൽ കൂടുതൽ പേർ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ നിങ്ങൾക്ക് ഫലം ലഭിക്കുന്നത് വൈകും)


2. SSLC അഡ്മിറ്റ് കാർഡ് നൽകിയിരിക്കുന്ന നിങ്ങളുടെ റോൾ നമ്പർ രേഖപ്പെടുത്തുക. ഒപ്പം ജനന തിയതി രേഖപ്പെടുത്തേണ്ട സ്ഥാനത്ത് അതും രേഖപ്പെടുത്തുക 


3. റോൾ നമ്പറും ജനന തിയതിയും രേഖപ്പെടുത്തിയതിന് ശേഷം സബ്മിറ്റ് നൽകുക.  നിങ്ങൾ അപ്പോൾ ഫലം ലഭിക്കുന്നതാണ്.


ഫലം ലഭ്യമാക്കുന്നതിന് മുമ്പ് പ്രധാനമായ ഒരു കാര്യം ശ്രദ്ധിക്കണം. സേർച്ച് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ സേർച്ച് എഞ്ചിന് ആപ്ലിക്കേഷൻ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നിവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് ഫലം വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്നതാണ്.


ഫലം എസ്എംഎസ് വഴിയും അറിയാം


sslcexam.kerala.gov.in 2022 ഫലം പരിശോധിക്കാൻ, KERALA10<RegistrationNumber> എന്ന ഫോർമാറ്റിൽ സന്ദേശം ടൈപ്പ് ചെയ്യുക,തുടർന്ന് '56263' എന്നതിലേക്ക് അയയ്‌ക്കുക, സന്ദേശം അയയ്‌ക്കുന്നതിന് മുമ്പ് നിങ്ങൾ എല്ലാ വിശദാംശങ്ങളും ശരിയായി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.നിങ്ങളുടെ കേരള ബോർഡ് SSLC 2022 സ്കോർകാർഡ് വിശദാംശങ്ങൾ നൽകുന്ന SMS നിങ്ങൾക്ക് ലഭിക്കും.


4,26,469 വിദ്യാർഥികളാണ് ഉപരിപഠനത്തിനായി ഇത്തവണ എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 31 മുതൽ 29 വരെയായിരുന്നു ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷകൾ സംഘടിപ്പിച്ചത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.