Kerala SSLC Result 2022 : ട്രോളാനൊന്നും ഞാനില്ലെന്ന് അബ്ദു റബ്ബ്; കുട്ടികൾ പാസാവട്ടെന്ന് വിദ്യാഭ്യാസ മന്ത്രിയും
Kerala SSLC Result 2022 : എസ്എസ്എൽസി ജേതാക്കളായ വിദ്യാർഥികൾക്ക് അഭിനന്ദനം അറിയിച്ച മുൻ വിദ്യാഭ്യാസ മന്ത്രി താൻ ആരെയും ട്രോളാൻ ഇല്ലെന്ന് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.
തിരുവനന്തപുരം : എസ്എസ്എൽസി ഫല പ്രഖ്യാപനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബും. എസ്എസ്എൽസി ജേതാക്കളായ വിദ്യാർഥികൾക്ക് അഭിനന്ദനം അറിയിച്ച മുൻ വിദ്യാഭ്യാസ മന്ത്രി താൻ ആരെയും ട്രോളാൻ ഇല്ലെന്ന് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു. ഇതിന് മറുപടിയുമായിട്ടാണ് നിലവിലെ വിദ്യാഭ്യാസ മന്ത്രി വി ശവൻകുട്ടി രംഗത്തെത്തിയത്.
"SSLC വിജയശതമാനം 99.26. കുട്ടികളേ, നിങ്ങള് പൊളിയാണ്... എല്ലാവർക്കും അഭിനന്ദനങ്ങൾ! ട്രോളാനൊന്നും ഞാനില്ല. എല്ലാവർക്കും സുഖമല്ലേ...!" അബ്ദു റബ്ബ് ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലി ലീഗ് നേതാവിന്റെ പോസ്റ്റിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് വിദ്യാഭ്യസ മന്ത്രി മറുപടിയുമായി എത്തിയത്.
"പിള്ളേര് പൊളിയല്ലേ അബ്ദു റബ്ബ്. കുട്ടികൾ പഠിച്ച് പാസാവട്ടന്നെ. എന്തിനാ അവരെ ട്രോളാൻ നിൽക്കുന്നെ" മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവച്ചു.
കാര്യമായ മോഡറേഷനുകളോ ഗ്രേസ് മാർക്കോ ഇല്ലാഞ്ഞിട്ട് പോലും എസ്എസ്എൽസി 2022ന്റെ ഫലം 99.26 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം 99.47 ശതമാനമായിരുന്നത് .21 ശതമാനം മാത്രമാണ് കുറഞ്ഞത്. 44363 വിദ്യാർഥികൾക്കാണ് മുഴുവൻ എ പ്ലസ് ലഭിച്ചത്.
ALSO READ : Kerala SSLC Result 2022 : എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.26 വിജയ ശതമാനം
ഏറ്റവും കൂടുതൽ വിജയശതമാനം നേടുന്ന ജില്ലയായി കണ്ണൂരും വിദ്യാഭ്യാസ ജില്ലയായി പാലായും മാറി.ഏറ്റവും കുറവ് വിജയശതമാനമുള്ള ജില്ല വയനാടാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.