തിരുവനന്തപുരം: മൂന്ന് മണിയോടെ എസ്എസ്എൽസി ഫലങ്ങൾ പ്രഖ്യാപിക്കും. ഗ്രേഡിങ്ങ്  സംവിധാനത്തിലാണ് വിദ്യാർഥികളുടെ വിജയശതമാനം കണക്കാക്കുന്നത്. എ പ്ലസ് ഗ്രേഡ് മുതൽ ഇ വരെയാണ് വിഷയങ്ങളുടെ ഗ്രേഡുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും കുറഞ്ഞത് ഡി പ്ലസ് എങ്കിലും ഓരോ വിഷയങ്ങൾക്കും നേടുന്ന വിദ്യാർഥികളാണ് ഉപരി പഠന യോഗ്യത നേടുന്നത്. ഇതിൽ താഴെ ഗ്രേഡ് നേടുന്നവർ SAY  (സേവ് എ ഇയർ) പരീക്ഷ  എഴുതണം. 


ALSO READ: Kerala SSLC Result 2022 : എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ഫലം അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം


ടെർമിനൽ ഇവാലുവേഷൻ (TE), കണ്ടിന്യൂസ് ഇവാലുവേഷൻ (CE) , വിവിധ ഗ്രേസ് മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ ഫലം ഗ്രേഡ് പട്ടിക എന്നിവ പ്രസിദ്ധീകരിക്കുന്നത്. പരീക്ഷക്ക് മുൻപ് തന്നെ അതാത് ഗ്രേഡ് മാർക്ക് യോഗ്യതയുള്ളവർ രേഖകൾ സമർപ്പിക്കണം.


ALSO READ: Kerala Sslc Results 2022: ഗോപാലേട്ടൻറെ പശു വരെ പാസായ എസ്എസ്എൽസി കാലം; ട്രോളി കൊന്നില്ലന്നേയുള്ളു



കേരള എസ്എസ്എൽസി പരീക്ഷയുടെ ഗ്രേഡുകൾ 


A+ ഗ്രേഡ്-90 മുതൽ 100 ശതമാനം വരെയുള്ള മാർക്ക് 


A ഗ്രേഡ് : 80 മുതൽ 89 ശതമാനം വരെയുള്ള മാർക്ക്


B+ ഗ്രേഡ് : 70 മുതൽ 79 ശതമാനം വരെയുള്ള മാർക്ക്


B ഗ്രേഡ് : 60 മുതൽ 69 ശതമാനം വരെയുള്ള മാർക്ക്


C+ ഗ്രേഡ് : 50 മുതൽ 59 ശതമാനം വരെയുള്ളമാർക്ക്



C ഗ്രേഡ് : 40 മുതൽ 49 ശതമാനം വരെയുള്ള മാർക്ക്


D+  ഗ്രേഡ് : 30 മുതൽ 39 ശതമാനം വരെയുള്ള മാർക്ക്


D ഗ്രേഡ് : 20 മുതൽ 29 ശതമാനം വരെയുള്ള മാർക്ക് (തോറ്റു)


E ഗ്രേഡ് : 20 ശതമാനത്തിന് താഴെ മാർക്ക് (തോറ്റു)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക