Kerala SSLC Result 2021 : എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു, വിജയം ശതമാനം 99.47 പേർക്ക്, 121318 മുഴുവൻ എ പ്ലസ്
Kerala SSLC Result 2021 ക്കൊപ്പം THSLC, THSLC (ഹിയറിംഗ് ഇംപേര്‍ഡ്), SSLC (ഹിയറിംഗ് ഇംപേര്‍ഡ്), AHSLC എന്നീ ടെക്നിക്കൽ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ ഇവയാണ്.
Thiruvananthapuram : എസ്എസ്എല്‍സി പരീക്ഷാഫലം (Kerala SSLC Result 2021) വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 ആണ് വിജയശതമാനം. കഴിഞ്ഞവര്‍ഷം 98.82 ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നു.
1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുൻ വർഷം 41906 പേർക്കാണ് ഫുൾ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം. നൂറ് മേനി വിജയം നേടിയത് 2,214 സ്കൂളുകൾ. പുനർമൂല്യനിർണയത്തിന് 17 മുതൽ അപേക്ഷിക്കാം. സേ പരീക്ഷാ തീയ്യതി പിന്നീട് പ്രഖ്യാപിക്കും.
ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലം മൂന്ന് ക്ലിക്കിൽ അറിയാം, ചെയ്യേണ്ടത് ഇത്രമാത്രം
മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയ വിദ്യാലയങ്ങളുടെ ആകെ എണ്ണം 2214. കഴിഞ്ഞ വര്‍ഷം ഇത് 1837 ആയിരുന്നു. ഉപരിപഠനത്തിന് യോഗ്യതനേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി 3 വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാവുന്നതാണ്.
എസ്എസ്എൽസിക്കൊപ്പം THSLC, THSLC (ഹിയറിംഗ് ഇംപേര്‍ഡ്), SSLC (ഹിയറിംഗ് ഇംപേര്‍ഡ്), AHSLC എന്നീ ടെക്നിക്കൽ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ ഇവയാണ്.
1. http://keralapareekshabhavan.in
2. https://sslcexam.kerala.gov.in
3. www.results.kite.kerala.gov.in
4. http://results.kerala.nic.in
ALSO READ : Kerala SSLC Result 2021 : എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്; ഗ്രേഡിങ് സിസ്റ്റത്തെ കുറിച്ച് അറിയേണ്ടതെല്ലാം
കൂടാതെ ടെക്നിക്കൽ എസ്എസ്എൽസി പരീക്ഷകളുടെ ഫലം അതാത് വെബ്സൈറ്റിലൂടെ ലഭിക്കുന്നത്. അവ ചുവടെ നൽകുന്നു.
SSLC (HI)- http://sslchiexam.kerala.gov.in
THSLC (HI)- http:/thslchiexam.kerala.gov.in
THSLC - http://thslcexam.kerala.gov.in
AHSLC - http://ahslcexam.kerala.gov.in
ചരിത്രത്തിൽ ആദ്യമായി ഇത്തവണയാണ് SSLC യുടെ അധ്യേന വർഷം മുഴുവൻ ഓൺലൈനായി പൂർത്തീകരിച്ചാത്. പ്ലസ് വൺ പ്രവേശനം നടന്നാലും ക്ലാസുകൾ ഓൺലൈനായി തന്നെ തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...