പൗരത്വ ഭേദഗതി നിയമം അനുസരിച്ചുള്ള രജിസ്ട്രേഷന്‍ കേരളത്തില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ പൗരത്വമുള്ള  ദമ്പതികളുടെ മകനാണ് കണ്ണൂരില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണിത്‌. 2020 ജനുവരി 24നാണ് യുവാവ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.  


പുതിയ അപേക്ഷയില്‍ ഏഴാം നമ്പര്‍ കോളത്തില്‍ 'A' വിഭാഗമായി ചേര്‍ത്താണ് ഭേദഗതി ചെയ്ത നിയമം അനുസരിച്ച് വിവരങ്ങള്‍ ആരായുന്നത്. ഇതുവരെ പൗരത്വ ഫോറത്തില്‍ ഇങ്ങനെയൊരു കോളം ഉണ്ടായിരുന്നില്ല. 


പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള ഹിന്ദു, പാഴ്സി, സിഖ്, ബുദ്ധ, ജൈന, ക്രിസ്ത്യന്‍ എന്നീ മത ന്യൂനപക്ഷത്തില്‍ ഉള്‍പ്പെടുന്ന ആളാണോ നിങ്ങള്‍? എന്നാണ് 7Aയിലെ ചോദ്യം. 


ഇതിനുത്തരം 'yes' എന്നാണെങ്കില്‍ അതേത് മതമെന്ന് പ്രത്യേകം വിശദീകരിക്കണം. 2019 ഡിസംബര്‍ 11ന് പാര്‍ലമെന്‍റ് പാസാക്കിയ നിയമമനുസരിച്ചുള്ള പുതിയ രജിസ്ട്രേഷന്‍ കേരളത്തില്‍ ആരംഭിച്ച് കഴിഞ്ഞു എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.