Bevco Onam Bonus: ഓണം ബോണസ് 90,000 രൂപ; ബെവ്കോ ജീവനക്കാരെ ഞെട്ടിച്ചു
Onam Bonus 2023: എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമിതരായവർക്ക് 5000 രൂപയും തൂപ്പുകാർക്ക് 3500 രൂപയും സെക്യൂരിറ്റി ജീവനക്കാർക്ക് 11,000 രൂപയും ആനുകൂല്യമായി നൽകും
തിരുവനന്തപുരം: ഓണത്തിന് ബെവ്കോ ജീവനക്കാർക്ക് ഗംഭീര ബോണസ്. എക്സ്‌ഗ്രേഷ്യാ പെർഫോമൻസ് അലവൻസായി 90,000 രൂപയാണ് അനുവദിച്ചത് . ഓണം അഡ്വാൻസായി 35,000 രൂപയും ജീവനക്കാർക്ക് ലഭിക്കും. ഇത് ശമ്പളത്തിൽ നിന്നും ഏഴു തവണകളായി തിരിച്ച് പിടിക്കും. അതേസമയം എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമിതരായവർക്ക് 5000 രൂപയും തൂപ്പുകാർക്ക് 3500 രൂപയും സെക്യൂരിറ്റി ജീവനക്കാർക്ക് 11,000 രൂപയും ആനുകൂല്യമായി നൽകും. അതേസമയം കൺസ്യൂമർ ഫെഡ് മദ്യ ഷോപ്പിലെ ജീവനക്കാർക്ക് 85,000 രൂപവരെയും ഓണം ബോണസ് ലഭിക്കും.
അതേസമയം സർക്കാർ ജീവനക്കാർക്ക് ഇത്തവണ ഓണം ബോണസായി 4,000 രൂപയും ഉത്സവബത്തയായി 2,750 രൂപയും ലഭിക്കും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപയും ലഭിക്കും.
ജീവനക്കാർക്ക് ഓണം അഡ്വാൻസായി 20,000 രൂപയും പാർട്ട് ടൈം - കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയും ലഭിക്കും. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ - സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും.
13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കഴിഞ്ഞ വർഷവും ഇതേ തുക തന്നെയാണ് ബോണസ് നൽകിയത്.ജീവനക്കാർക്ക് 2022-ൽ അഡ്വാൻസായി 20,000 രൂപയാണ് നൽകിയത്. 2021ൽ ഇത് 15,000 രൂപയായിരുന്നു പാർട്ട് ടൈം - കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസായി ലഭിക്കുന്ന 6000 രൂപയാണ് 2021-ലാണ് ഉയർത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...