Kerala State School Kalolsavam 2025:`കഴിഞ്ഞ വട്ടം ഞങ്ങളോടൊപ്പം കളിച്ചവരാരും ഇന്നില്ല`; അതിജീവനത്തിന്റെ കഥയുമായി അവരെത്തി
Kerala State School Kalolsavam 2025: വയനാട് ദുരന്തത്തിന്റെ നേർകാഴ്ചയായി മാറിയ നൃത്തം കാണികളുടെ കണ്ണ് നനയിച്ചു.
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തിന് തലസ്ഥാനത്ത് കൊടിയേറി. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തി.
ഉദ്ഘാടന വേളയിൽ ഏറ്റവും ശ്രദ്ധേയമായത് വയനാട് വെള്ളാർമല ജിഎച്ച്എസ്എസിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തമാണ്. വയനാട് ദുരന്തത്തിന്റെ നേർകാഴ്ചയായി മാറിയ നൃത്തം കാണികളുടെ കണ്ണ് നനയിച്ചു. ഇത് അതിജീവനത്തിന്റെ കലാമേലയെന്ന മുഖ്യമന്ത്രിയുടെ വാചകത്തെ ശരിവയ്ക്കുന്നതായിരുന്നു കുട്ടികളുടെ പ്രകടനം.
Read Also: 'വാരിക്കൂട്ടണം എല്ലാം, ശ്രദ്ധിക്കണം'; പ്രതീക്ഷയായി ഉമാ തോമസ് എംഎൽഎയുടെ എഴുത്ത്
'ഇവൾ നമ്മുടെ വയനാട്' എന്ന ഗാനത്തിനാണ് കുട്ടികൾ സംഘനൃത്തം അവതരിപ്പിച്ചത്. വരികളിലൂടെയും ചുവടുകളിലൂടെയും അക്ഷരാർത്ഥത്തിൽ അവർ സ്വന്തം നാടിനെ കാണിക്കുകയായിരുന്നു.
വയനാട് ദുരന്തത്തിന്റെ നേർക്കാഴ്ച പുറംലോകത്തെ കാണിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നൃത്തം അവതരിപ്പിച്ച കുട്ടികൾ പറയുന്നു. ആദ്യമായിട്ടാണ് അവർ തിരുവനന്തപുരത്തും സംസ്ഥാന കലോത്സവ വേദിയിലും എത്തുന്നത്.
വയനാട് ദുരന്തത്തെ അത്ര പെട്ടെന്ന് അവർക്ക് മറക്കാൻ കഴിയില്ല. കഴിഞ്ഞ തവണ അവർക്കൊപ്പം നൃത്തം ചെയ്തവരല്ല ഇന്ന് ഒപ്പമുള്ളത്. എന്നാൽ അവർക്ക് വേണ്ടിയാണ് കളിച്ചതെന്ന സന്തോഷത്തിലാണ് കുട്ടികളോരോരുത്തരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.