തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. അവസാന ദിവസം പത്ത് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ കലാകിരീടത്തിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേയ്ക്ക്. നാലാം ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ അപ്രതീക്ഷിതമായി നിലവിലെ ചമ്പ്യാന്മാരായ കണ്ണൂരിനെ മറികടന്ന് തൃശ്ശൂർ ഒന്നാമതെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 'കഴിഞ്ഞ വട്ടം ഞങ്ങളോടൊപ്പം കളിച്ചവരാരും ഇന്നില്ല'; അതിജീവനത്തിന്റെ കഥയുമായി അവരെത്തി


965 പോയിൻ്റ് നേടിയാണ് നാലാം ദിനം തൃശ്ശൂർ മുന്നിലെത്തിയത്. 961 പോയിൻ്റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമുണ്ട്. 959 പോയിൻ്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്.


പാലക്കാട് ഗുരുകുലം എച്ച്എസ്എസ് 166 പോയിൻ്റോടെ സ്കൂൾ വിഭാ​ഗത്തിൽ ബഹുദൂരം മുന്നിലാണ്.  വഴുതക്കാട് കാർമൽ എച്ച്എസ്എസ് 116 പോയിൻ്റോടെ രണ്ടാം സ്ഥാനത്തും എംജിഎംഎച്ച്എസ്എസ് മാനന്തവാടി 101 പോയിൻ്റോടെ മൂന്നാം സ്ഥാനത്തുമാണ്.  നാലാം ദിനം അവസാനിക്കുമ്പോൾ ആകെയുള്ള 249 ഇനങ്ങളിൽ 239 എണ്ണവും പൂർത്തിയായി. ഹൈസ്‌കൂൾ പൊതുവിഭാഗത്തിൽ 96, ഹയർ സെക്കൻഡറി പൊതുവിഭാഗത്തിൽ 105, ഹൈസ്‌കൂൾ അറബിക് വിഭാ​ഗത്തിൽ 19, ഹൈസ്കൂൾ സംസ്‌കൃത വിഭാഗത്തിൽ 19 ഇനങ്ങൾ വീതമാണ് നിലവിൽ  പ‍ൂ‍ർത്തിയായിരിക്കുന്നത്.


Also Read: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്; ഇന്ന് കൂടിയത് 80 രൂപ


ഇതോടെ അവസാന ദിനത്തിൽ നടക്കാനിരിക്കുന്ന പത്ത് മത്സര ഫലങ്ങൾ  നിർണ്ണായകമായിരിക്കും. ഇന്നത്തെ പ്രധാന മത്സരങ്ങൾ നാടോടിനൃത്തം, കേരളനടനം, കഥാപ്രസംഗം, വഞ്ചിപ്പാട്ട്, വയലിൻ തുടങ്ങിയവയാണ്. വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആസിഫ് അലിയും ടോവിനോ തോമസും സമാപന സമ്മേളനത്തിൽ പങ്കെടുക്കും.  ജേതാക്കൾക്കുള്ള സ്വർണക്കപ്പും മാധ്യമ പുരസ്കാരങ്ങളും മന്ത്രി വി.ശിവൻകുട്ടി സമ്മാനിക്കും. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.