കൊല്ലം: വിവാദമായ കേരള സ്റ്റോറി എന്ന സിനിമ ആർഎസ്എസ് അജണ്ടയുടെ ഭാ​ഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിഭാ​ഗത്തെ മറ്റൊരു വിഭാ​ഗത്തിനെതിരെ തിരിച്ചു വിട്ട് തങ്ങളുടെ ഉദ്ദേശ്യ കാര്യങ്ങൾ നേടാൻ പറ്റുമോ എന്ന ശ്രമം നടത്തുകയാണെന്നും ആ കെണിയിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ചവറയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള സ്റ്റോറി എന്ന സിനിമ ആർഎസ്എസിന്റെ, സംഘപരിവാറിന്റെ അജണ്ടയാണ്. ആ അജണ്ടയുടെ ഭാ​ഗമായി മാറാതിരിക്കുക. കേരളത്തിന്റെ കഥയാണല്ലോ പറയുന്നത്. കേരളത്തിൽ എവിടെയാണ് ഇത്തരമൊരു കാര്യം സംഭവിച്ചിട്ടുള്ളത്. പച്ചനുണ ഒരു നാടിനെ അപകീർത്തിപ്പെടുത്താൻ ഭാവനയിൽ സൃഷ്ടിച്ച കുറേ കാര്യങ്ങൾ വെച്ചുകൊണ്ട് അവതരിപ്പിക്കുകയല്ലേ ഉണ്ടായിട്ടുള്ളതെന്ന് ചോദിച്ച മുഖ്യമന്ത്രി ആ അവതരിപ്പിച്ച കാര്യങ്ങളോട് രാജ്യത്ത് നമ്മുടെ നാട്ടുകാർ അല്ലാത്തവർ പോലും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി. 


ALSO READ:  ലോക്‌സഭ തിരഞ്ഞെടുപ്പ്; അന്തിമ സ്ഥാനാര്‍ഥി പട്ടികയായി, മത്സര രംഗത്ത് 194 പേര്‍, കൂടുതൽ പേർ കോട്ടയത്ത്


സാംസ്ക്കാരിക രം​ഗത്തിന് യോജിക്കാൻ പറ്റാത്ത തെറ്റായ നിലപാടാണ് എടുത്തിട്ടുള്ളത്. അത് തീർത്തും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ കൊണ്ടു വന്ന കാര്യമാണ്. അതിന് കൂടുതൽ പ്രചരണം കൊടുക്കുന്നു എന്നതിന് കൃത്യമായ ഉദ്ദേശങ്ങൾ കാണും. സിനിമയുടെ ഭാ​ഗമായി കേരളത്തെ വല്ലാത്ത സ്ഥലമായി ചിത്രീകരിക്കുകയാണ്. ഈ നാട് നല്ല രീതിയിലുള്ള സഹോദര്യ ബന്ധത്തിന്റെ നാടാണല്ലോ എന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 


ജാതി ഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന നാടാണല്ലോ കേരളം. നവോത്ഥാന കാലം മുതൽക്ക് അത്തരമൊരു നാട് പടുത്തുയർത്താനാണല്ലോ നമ്മൾ ശ്രമിച്ചു വന്നിട്ടുള്ളത്. ആ നാടായിട്ട് ഇന്നും നമ്മൾക്ക് അഭിമാനപൂർവ്വം നിൽക്കാൻ പറ്റുന്നില്ലെ. ആ നാടിനെ ഒരു വല്ലാത്ത അവ മതിപ്പ് ഉണ്ടാക്കുന്ന നാടാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ആ ശ്രമത്തെയാണ് എതിർക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.