കൊ​​​ച്ചി: ഓണം അടുത്തെത്തിയതോടെ അരിയുടെ കൃ​​​ത്രി​​​മ വി​​​ല​​​ക്ക​​​യ​​​റ്റം ത​​​ട​​​യാ​​​ൻ ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ​​​ആ​​​ന്ധ്ര​​​യി​​ല്‍ നിന്നും നേരിട്ട് അരി വാങ്ങുന്നു. ഇത് ആദ്യമായാണ് സര്‍ക്കാര്‍ നേരിട്ട് ഇടപാട് നടത്തുന്നത്. മുന്‍പ് ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ മു​​​ഖേ​​​ന​​​യും ഏ​​​ജ​​​ന്‍റു​​​മാ​​​ർ മു​​​ഖാ​​​ന്ത​​​ര​​​വു​​​മാ​​​യി​​​രു​​​ന്നു അ​​​രി എ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ സ​​​പ്ലൈ​​​കോ ആ​​​ന്ധ്ര​​​യി​​​ൽ​​​നി​​​ന്ന് 5000 ട​​​ണ്‍ ജ​​​യ അ​​​രിയാണ് വാങ്ങുന്നത്. ജൂലൈ അവസാന വാരത്തില്‍ ആ​​​ന്ധ്ര​​​യി​​ലെ മി​​​ല്ലു​​​ട​​​മ​​​ക​​​ളു​​​മാ​​​യി ഇതുസംബന്ധിച്ച് ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ധാ​​​ര​​​ണ​​​യാ​​​യ​​​ത്. 


നേരിട്ടു അരി വാങ്ങുന്നത് വഴി ഇടനിലക്കാരെ ഒഴിവാക്കുവാനും അതുവഴി സര്‍ക്കാരിനു പണലാഭം എന്നതു മാത്രമല്ല കുറഞ്ഞ വിലയില്‍ അരി ഉപഭോക്താക്കളില്‍ എത്തിക്കുവാനും സാധിക്കും. ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​രി​​​യു​​​ടെ കൃ​​​ത്രി​​​മ വി​​​ല​​​ക്ക​​​യ​​​റ്റം ഒരു പരിധി വരെ ത​​​ട​​​യാ​​​നും ഇതുവഴി സാധിക്കും. 


കി​​​ഴ​​​ക്ക​​​ൻ ഗോ​​​ദാ​​​വ​​​രി ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്ന് 34.48 രൂ​​​പ​​​യ്ക്കു വാ​​​ങ്ങു​​​ന്ന ജ​​​യ അ​​​രി സ​​​പ്ലൈ​​​കോ ഔട്ട്‌ലെറ്റുകളിലൂടെ സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ൽ 25 രൂ​​​പ​​​യ്ക്കും സ​​​ബ്സി​​​ഡി​​യി​​ല്ലാ​​തെ 36 രൂ​​​പ​​​യ്ക്കും വി​​​റ്റ​​​ഴി​​​ക്കും.


ജൂ​​​ലൈ​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ആ​​​ന്ധ്ര​ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി കെ.​​​ഇ. കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി​​​യു​​​മാ​​​യി ഇതുസംബന്ധിച്ച് ച​​​ർ​​​ച്ച​​​ ന​​​ടത്തിയിരുന്നു.  തുടര്‍ന്ന്  ഭ​​​ക്ഷ്യ​​​മ​​​ന്ത്രി പി. ​​​തി​​​ലോ​​​ത്ത​​​മ​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​രും ആ​​​ന്ധ്ര മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. 


2010നു​​​ശേ​​​ഷം ഇതാദ്യമായാണ് ആ​​​ന്ധ്ര​​​യി​​​ലെ മി​​​ല്ലു​​​ക​​​ളി​​​ൽ​​​നി​​​ന്നു നേ​​​രി​​​ട്ട് സ​​​പ്ലൈ​​​കോ ജ​​​യ അ​​​രി വാ​​​ങ്ങു​​​ന്ന​​​ത്. 


പു​​​തി​​​യ ഈ സം​​​വി​​​ധാ​​​നം ഓ​​​ണ​​​ക്കാ​​​ല​​​ത്തി​​​നു​​​ ശേ​​​ഷം വി​​​പു​​​ലീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഔ​​​പ​​​ചാ​​​രി​​​ക രേഖയില്‍ ഓ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ഒ​​​പ്പു​​​വ​​​യ്ക്കു​​​മെ​​​ന്നും സ​​​പ്ലൈ​​​കോ ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.