Thiruvananthapuram : സംസ്ഥാനത്ത് പ്രതിദിന കോവിഡ് (Covid 19) കേസുകൾ കുതിച്ചുയരുകയാണ്. നിലവിൽ സംസ്ഥാനത്തെ കോവിഡ് കേസുകൾ സർവ്വകാല റെക്കോർഡിലാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ  തീരുമാനം എടുത്തു. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലായതിനാൽ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോർജ് അടക്കം എല്ലാ മന്ത്രിമാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

 


സ്കൂളുകൾ പൂർണമായും അടച്ചിട്ട് ക്ലാസുകൾ ഓൺലൈൻ വഴി മാത്രമാക്കാനാണ് കോവിഡ് അവലോകന യോഗത്തിൽ തീരുമാനം എടുത്തിരിക്കുന്നത്. നാളെ മുതലാണ് സ്കൂളുകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചത് 10, 11, 12 ക്ലാസുകളും ഇനി ഓൺലൈനായിരിക്കും. എന്നാൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്നും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ചകളിൽ ലോക് ഡൗൺ ഏർപ്പെടുത്തും. 


ALSO READ: Kerala Covid Update : കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധന; ഇന്ന് 46,387 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു


അടുത്ത 2 ഞായറാഴ്ചകളിൽ അവശ്യ സേവനങ്ങൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. അതേസമയം റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ (Rapid Response Team)അടിയന്തര യോഗവും ചേര്‍ന്നു. മതിയായ ജീവനക്കാരെ നിയോഗിച്ച് സമയബന്ധിതമായി പരിശോധനാ ഫലം ലഭ്യമാക്കണമെന്ന് നിര്‍ദേശം നല്‍കി. പരിശോധനാ ഫലം വൈകാതിരിക്കാന്‍ ജില്ലാതല ടീമിനെ നിയോഗിച്ചിട്ടുണ്ട്.


ALSO READ: Covid-19 Kerala Update: കോവിഡ് 19 രോഗികളുടെ ആശുപത്രി ഡിസ്ചാര്‍ജ് പോളിസി പുതുക്കി


പരിശോധന അടിസ്ഥാനമാക്കി സര്‍വയലന്‍സ് ശക്തമാക്കും. ഹോസ്പിറ്റല്‍ സര്‍വയലന്‍സ്, ട്രാവല്‍ സര്‍വയലന്‍സ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. വിദഗ്ധ ഗൃഹ പരിചരണം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.